പഞ്ചാ­ബി­ ദി­വസ് ആഘോ­ഷങ്ങൾ വർണ്­ണാ­ഭമാ­യി


മനാമ: ഇന്ത്യൻ സ്കൂളിലെ പഞ്ചാബി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പഞ്ചാബി ദിവസ് ആഘോഷങ്ങൾ വർണ്ണാഭമായി. ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത കമാൽജിത് ചൗഹാൻ, കെ.ഇ കാനോ വൈസ് പ്രസിഡണ്ട്, കെ.എൻ സിംഗ്, ഐ.എസ്.ബി പ്രിൻസിപ്പൽ വി.ആർ പളനി സ്വാമി എന്നിവർ ചേർന്ന് ഭദ്രദീപം 
കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പഞ്ചാബി ഭാഷയുടെ പ്രാധാന്യത്തെ കുറിച്ചും, വിവിധ മേഖലകളിൽ പഞ്ചാബിന്റെ സംഭാവനകളെ കുറിച്ചും കമാൽജിത് ചൗഹാൻ സംസാരിച്ചു. തുടർന്ന് പഞ്ചാബി ഭാഷയിൽ വിദ്യാർത്ഥികൾക്കായി സാഹിത്യ മത്സരങ്ങൾ സംഘടിപ്പിച്ചു. മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പഞ്ചാബിലെ നൃത്തരൂപങ്ങളും, കലാ മത്സരങ്ങൾ നടന്നു. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ‘വീർ ജവാൻ’ എന്ന നാടകവും അരങ്ങേറി. നിരവധി വിദ്യാർത്ഥികളും, അദ്ധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed