സമൂഹമാധ്യമങ്ങളിൽ അശ്ലീല വീഡിയോ പ്രചരിപ്പിച്ചു; യുവാവ് ബഹ്റൈൻ കോടതിയിൽ വിചാരണ നേരിടും
പ്രദീപ് പുറവങ്കര
മനാമ: സമൂഹമാധ്യമങ്ങളിൽ പരസ്യമായി അശ്ലീല പ്രവൃത്തികൾ ചിത്രീകരിച്ച വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ യുവാവിനെ ക്രിമിനൽ കോടതിയിലേക്ക് അയച്ചതായി ബഹ്റൈൻ സൈബർ ക്രൈം പ്രോസിക്യൂഷൻ അറിയിച്ചു.
പൊതുസ്ഥലത്ത് വെച്ച് നടത്തുന്ന അശ്ലീല പ്രവൃത്തികളും അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ പ്രതിയെ പ്രോസിക്യൂഷൻ വിശദമായി ചോദ്യം ചെയ്തു. വീഡിയോയും അനുബന്ധ തെളിവുകളും പരിശോധിച്ച ശേഷം പ്രതിയെ കസ്റ്റഡിയിൽ വിടാനും തുടർ വിചാരണക്കായി കോടതിയിലേക്ക് മാറ്റാനും ഉത്തരവിടുകയായിരുന്നു. സമൂഹമാധ്യമങ്ങൾ വഴി പൊതുജനമര്യാദയ്ക്ക് നിരക്കാത്തതും അശ്ലീലവുമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
asdsd

