ശൂരനാട് സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി


പ്രദീപ് പുറവങ്കര

മനാമ: കൊല്ലം ശൂരനാട് സ്വദേശിയായ പ്രവാസി മലയാളി അനിൽകുമാർ ശശിധരൻ (52) ബഹ്‌റൈനിൽ അന്തരിച്ചു. പ്രമേഹബാധയെ തുടർന്ന് മുഹറഖ് കിംഗ് ഹമദ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു.

ബഹ്‌റൈനിലെ പ്രമുഖ കൺസ്ട്രക്ഷൻ കമ്പനിയിൽ ജീവനക്കാരനായിരുന്നു അനിൽകുമാർ. വിജി ആണ് ഭാര്യ, മകൻ: അഭിരാം. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed