ഹോപ്പ് ബഹ്‌റൈൻ എച്ച്പിഎൽ സീസൺ 4, എച്ച്സിസി ക്യാപ്റ്റൻസ് മീറ്റ് സംഘടിപ്പിച്ചു; മത്സരങ്ങൾ ഈ മാസം 28, 29, 30 തീയതികളിൽ


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിലെ പ്രമുഖ ജീവകാരുണ്യ സംഘടനയായ ഹോപ്പ് ബഹ്‌റൈൻ സംഘടിപ്പിക്കുന്ന ഹോപ്പ് പ്രീമിയർ ലീഗ് (HPL) സീസൺ 4, ഹോപ്പ് ചാമ്പ്യൻസ് കപ്പ് (HCC) എന്നിവയുടെ ക്യാപ്റ്റൻസ് മീറ്റ് ഗുദൈബിയയിൽ നടന്നു. യോഗത്തിൽ പങ്കെടുക്കുന്ന ടീമുകളുടെ ക്യാപ്റ്റൻമാരും ഭാരവാഹികളും പങ്കെടുത്തു. മത്സര നിയമങ്ങൾ, ഫിക്സ്ചറുകൾ, അച്ചടക്ക വ്യവസ്ഥകൾ എന്നിവ സംബന്ധിച്ച് യോഗത്തിൽ ചർച്ച നടന്നു.

ഹോപ്പ് ബഹ്‌റൈൻ സെക്രട്ടറി ശ്യാംജിത്ത് സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് ഷാജി മൂതല യോഗത്തിൽ അധ്യക്ഷത വഹിച്ചു. എച്ച്പിഎൽ/എച്ച്സിസി കൺവീനർമാരായ മുഹമ്മദ് അൻസാർ, സിബിൻ സലിം എന്നിവർ നടപടികൾ നിയന്ത്രിച്ചു. രക്ഷാധികാരി ഷബീർ മാഹി നന്ദി രേഖപ്പെടുത്തി.

വ്യത്യസ്ത മേഖലകളിൽ നിന്നുള്ള 15 ക്രിക്കറ്റ് ടീമുകളും 8 ഫുട്ബോൾ ടീമുകളുമാണ് ഈ വർഷത്തെ കായിക മാമാങ്കത്തിൽ മാറ്റുരയ്ക്കുന്നത്. ഈ മാസം 28, 29, 30 തീയതികളിൽ സിഞ്ചിലെ അഹ്‌ലി ക്ലബ്ബിൽ നടക്കുന്ന മത്സരങ്ങൾ കാണാൻ എല്ലാ കായികപ്രേമികളെയും സംഘാടകർ സ്വാഗതം ചെയ്തു.

article-image

്ിേിേ

You might also like

  • Lulu Exchange
  • Straight Forward

Most Viewed