സിംസ് വർ­ക്ക് ഓഫ് മേ­ഴ്സി­ അവാ­ർ­ഡിന്റെ ഒരു­ക്കങ്ങൾ പൂ­ർ­ത്തി­യാ­യി


മനാമ: സിംസ് വർക്ക് ഓഫ് മേഴ്സി അവാർഡിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സിംസ് ഭാരവാഹികൾ വാർത്ത കുറിപ്പിൽ അറിയിച്ചു. ജീവ കാരുണ്യ മേഖലയിൽ മികവാർന്ന പ്രകടങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന പ്രൊ. ഡോ. എം.എസ് സുനിലിനാണ് ഈ വർഷത്തെ സിംസ് വർക്ക് ഓഫ് മേഴ്സി അവാർഡ് നൽകുന്നതെന്ന് സിംസ് പ്രസിഡണ്ട് ബെന്നി വർഗീസ്, സെക്രട്ടറി നെൽസൺ വർഗീസ് എന്നിവർ അറിയിച്ചു. ജനുവരി 25ന് സൽമാനിയ മർമ്മറീസ്‌ ഹാളിൽ നടക്കുന്ന പരിപാടിയിൽ ഫാ. ടോം ഉഴുന്നാലിൽ മുഖ്യാതിഥിയാകും. സിംസിന്റെ ക്ഷണം സ്വീകരിച്ച്  ഫാ. ടോം ഉഴുന്നാലിൽ ജനുവരി 23ന് ബഹ്‌റൈനിൽ എത്തിച്ചേരും. ജനുവരി 24ന് ബഹ്‌റൈനിലെ മാധ്യമ പ്രവർത്തകരുമായി അദ്ദേഹം സംവദിക്കും. തുടർന്ന് 27ന് സിംസ് ഗുഡ് വിൻ ഹാളിൽ നടക്കുന്ന പൗരസ്വീകരണത്തിൽ പങ്കെടുക്കും. ഫാ. ടോം തടവിൽ ആയിരുന്നപ്പോൾ അദ്ദേഹത്തിന്റെ മോചനത്തിനായി സിംസ് നടത്തിയ പ്രവർത്തനങ്ങളിൽ സഹകരിച്ച എല്ലാ സംഘടനകളും പൗരസ്വീകരണത്തിൽ പങ്കാളികളാകും.

പി.പി ചാക്കുണ്ണി ചെയർമാനും, റാഫി സി. ആന്റണി, ജേക്കബ് വാഴപ്പിള്ളി, ഫ്രാൻസിസ് കൈതാരത്ത് എന്നിവർ വൈസ് ചെയർമാൻമാരായ അന്പത്തിഒന്ന് അംഗ സമിതിയാണ് സിംസ് വർക്ക് ഓഫ് മേഴ്സി അവാർഡിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed