മലബാർ ഗോ­ൾ­ഡ് ആന്റ് ഡയമണ്ട്സി­ന്റെ­ ഇരു­നൂ­റ്റി­യെ­ട്ടാം ഔട്ട്ലെ­റ്റ് തു­റന്നു


മനാമ : സ്വർണ −വജ്രാഭരണ, മേഖലയിൽ ചരിത്ര നേട്ടം കുറിച്ച് മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ ഇരുനൂറ്റിയെട്ടാം ഔട്ട്ലെറ്റ് തുറന്നു. ആറ് രാജ്യങ്ങളിലായി ഒരേ ദിവസം 11 ഷോറൂമുകളാണ് ഉദഘാടനം ചെയ്യപ്പെട്ടത്. ഈ വർഷം 50 ജ്വല്ലറികൾ കൂടി തുറക്കാനാണ് പദ്ധതി.

തെലുങ്കാനയിൽ വാറങ്കലിൽ  എം.ഡി. ഒ. അഷ്‌റിന്റെ സാന്നിധ്യത്തിൽ നടൻ വിജയ് ദേവര കൊണ്ടയിൻ, സിംഗപ്പൂരിലെ എ.എം.കെ ഹബ്ബിൽ മിസ് സിങ്കപ്പൂർ ഏഷ്യ പസഫിക് ലിയോ ലിന്പിങ്, ദുബൈ അൽഖൈൽ മാളിൽ മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ്, മലേഷ്യയിലെ ആം പാങ് മാളിൽ വൈ.ബി സുറൈദ കമറുദീൻ, സഹാറ സെന്ററിൽ ബ്രാൻഡിംഗ് മാർക്കറ്റിംഗ് ഹെഡ് സലീഷ് മാത്യു, റീജിയണൽ ഹെഡ് സകീർ പാറപുറത്ത്, ഷാർജ അൽ ബുഹൈറ, ലുലു ഹൈപ്പർ മാർക്കറ്റിൽ സീനിയർ ഡയറക്ടർ സി. മായിൻ കുട്ടിയും, മസ്കത്ത് സിറ്റി സെന്ററിൽ ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടർ കെ.പി അബ്ദു സലാം, ഖത്തർ ല ഗൂണ മാളിൽ ഷെയ്ഖ് താനി അഹമ്മദ് അലി അൾത്താനി  എന്നിവർ ഷോറൂമിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. 

ഇരുന്നൂറ്റിയെട്ടാം  ജ്വല്ലറിയുടെ ഉദ് ഘാടനം ഷാർജ ബാൽ ഹസനയിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ ആഘോഷപൂർവ്വം നാടന്നു. ബോളിവുഡ് താരം അനിൽ കപൂർ ഉദ്ഘാടനം നിർവ്വഹിച്ചു. മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ്, ഇന്റർനാഷണൽ ഓപ്പറേഷൻസ്‌ എം.ഡി ഷംലാൽ അഹമ്മദ്, എക്സി. ഡയറക്ടർ കെ.പി അബ്ദുൽ സലാം, സീനിയർ ഡയറക്ടർ സി. മായിൻകുട്ടി തുടങ്ങിയവർ സംബന്ധിച്ചു.

കുവൈത്തിലെ അബ്ബാസിയ, കേരളത്തിലെ മണ്ണാർക്കാട്, തിരുവനന്തപുരം മാൾ  ഓഫ് ട്രാവൻകൂർ, ബംഗളൂരുവിലെ ഫോറം മാൾ, ഹൈദരാബാദിൽ ഹിമായത്ത് നഗർ, കൊണ്ടാപൂർ, കരിം നഗർ, യു.പിയിലെ നോയിഡ, ഡൽഹി സൗത്ത് എക്സ്റ്റൻഷൻ, മഹാരാഷ്ട്രയിലെ വാശി മുംബൈ, താനെ, കോലാപ്പുർ, ഗുജറാത്തിലെ രാജ്കോട്ട്, സൂറത്ത്, പഞ്ചാബിലെ ലുധിയാന എന്നിവിടങ്ങളിലും, മലബാർ ഗോൾഡ്സ് ആന്റ് ഡയമണ്ട്സ് ഷോറൂമുകൾ തുറക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed