സു­രക്ഷ ഉറപ്പാ­ക്കു­ക എന്നത് ആത്യന്തി­ക ലക്ഷ്യം : സ­തേൺ ഗവർ­ണർ


മനാമ : സതേൺ ഗവർണർ ഷെയ്ഖ് ഖലീഫ ബിൻ അലി അൽ ഖലീഫ ഇന്നലെ ഒരു ക്യാന്പിങ് സർവ്വീസ് സെന്റർ സന്ദർശിക്കുകയും ക്യാന്പുകളിൽ സുരക്ഷാ ബോധവൽക്കരണം നടത്തുകയും ചെയ്തു. ക്യാന്പിങ് ചെയ്യുന്നവർക്ക് എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും ഉറപ്പുവരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ക്യാന്പിങ് ചെയ്യുന്നവരുടെയും അവരുടെ വസ്തുവകകളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായും അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായും ക്യാന്പയ്ൻ സംഘടിപ്പിക്കുമെന്നും ഷെയ്ഖ് ഖലീഫ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed