എക്സൈസ് നി­കു­തി­ വർദ്­ധന : ബഹ്‌റൈ­നിൽ സി­ഗരറ്റ് വി­ൽ­പ്പന കു­റഞ്ഞു­


മനാമ : പുകയില ഉപഭോഗം കുറയ്ക്കുന്നതിനായി സമീപകാലത്ത് നികുതി വർദ്ധനവിലൂടെ സർക്കാർ നടത്തിയ പരിശ്രമങ്ങൾ ഫലം കണ്ടുതുടങ്ങിയതായി സൂചന. എക്സൈസ് നികുതി നടപ്പാക്കിയതിനെത്തുടർന്ന് സിഗരറ്റ് വിൽപ്പനയിൽ ഗണ്യമായ കുറവുണ്ടായതായി രാജ്യത്തെ പല വ്യാപാരികളും വ്യക്തമാക്കി. എന്നാൽ, കാർബണേറ്റഡ് പാനീയങ്ങളുടെ വിൽപ്പനയിൽ കാര്യമായ മാറ്റമില്ല.

പുകയില, ഊർജ്ജ പാനീയങ്ങൾ എന്നിവയ്ക്ക് നൂറ് ശതമാനം നികുതി, സോഫ്റ്റ് ഡ്രിങ്ക്സ്കൾക്ക് അന്പത് ശതമാനം നികുതി എന്ന രീതിയിൽ ബഹ്‌റൈൻ ചരിത്രത്തിലെ ആദ്യ നികുതി സംവിധാനം പ്രാബല്യത്തിലായതോടെ ആരോഗ്യത്തിന് ദോഷകരമായ 920 ഉൽപ്പന്നങ്ങൾക്കാണ് നികുതി ഏർപ്പെടുത്തിയിരിക്കുന്നത്. പുതിയ എക്സൈസ് ഡ്യൂട്ടി കാരണം ചിലവുകൾ തന്റെ ബജറ്റിനുള്ളിൽ ഒതുക്കാൻ പുകവലി പൂർണ്ണമായി നിർത്താൻ താൻ നിർബന്ധിതനായതായി ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് ഇസ്ലാം പറയുന്നു. പുതിയ പ്രൈസ് ടാഗുകൾ കാണുന്പോൾ സിഗററ്റ് വാങ്ങാതെ കടയിൽനിന്ന് മടങ്ങേണ്ടി വരുന്നതായും, പുകവലിക്കുകയാണെങ്കിൽ ബംഗ്ലാദേശിലേയ്ക്ക് അയയ്ക്കാനുള്ള പണമില്ലാത്ത അവസ്ഥയാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. 

സാധാരണയായി രണ്ട് മുതൽ മൂന്ന് പാക്കറ്റ് വരെ പ്രതിദിനം വാങ്ങിയിരുന്നവർ ഇപ്പോൾ‍ അത് വെട്ടിക്കുറച്ചതായും പല ഉപഭോക്താക്കളും വന്ന് സിഗററ്റിന്റെ വില ചോദിച്ചിട്ട് ഒന്നും വാങ്ങാതെ പുറത്തുപോക്കുന്ന അവസ്ഥ ഉണ്ടെന്നും സിഞ്ചിലെ ഒരു കോൾ‍ഡ് സ്റ്റോർ‍ ഉടമ പറഞ്ഞു. എന്നാൽ, രാജ്യത്ത് എനർജി പാനീയങ്ങളുടെ ഉപഭോഗം വർദ്ധിച്ചതായി ഇവർ‍ പറയുന്നു. കന്പനികൾ പഴയ സ്റ്റോക്കുകൾ പഴയ വിലയിൽ‍ തന്നെയാണ് വിൽക്കുന്നതെന്നും ഇത് ഉപഭോഗം വർദ്ധിക്കാൻ കാരണമായതായും വ്യാപാരികൾ വ്യക്തമാക്കുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed