ബഹ്‌റൈ­ന്റെ­ ബഹി­രാ­കാ­ശ പദ്ധതി­യു­ടെ­ പു­രോ­ഗതി­കൾ ഹമദ് രാ­ജാവ് അവലോ­കനം ചെ­യ്തു­


മനാമ : റഷ്യൻ ബഹിരാകാശ യാത്രയ്ക്കൊപ്പം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേയ്ക്ക് ബഹിരാകാശ പര്യടനം നടത്താൻ രാജ്യം തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി ഹമദ് ബിൻ ഇസ അൽ ഖലീഫ രാജാവ് ഇന്നലെ ബഹ്‌റൈൻ പ്രതിരോധ സേനയുടെ (ബി.ഡി.എഫ്) ജനറൽ കമാന്റ് സന്ദർശിച്ചു. രാജ്യത്തിന്റെ പുതിയ ബഹിരാകാശ പദ്ധതിക്കായി ആർബിഎഎഫ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നതിനുള്ള പരിപാടിയുടെ പുരോഗതിയും അദ്ദേഹം അവലോകനം ചെയ്തു. ആർബിഎഎഫ് ഓഫീസർമാർക്കായി നടത്തുന്ന പരിശീലന പദ്ധതിയെ കുറിച്ച് റോയൽ ബഹ്‌റൈനി എയർഫോഴ്സ് (ആർ.ബി.എഫ്) കമാൻഡർ രാജാവിനോട് വിശദീകരിച്ചു. ബഹിരാകാശ യാത്രയിൽ പങ്കെടുക്കാൻ ബഹ്‌റൈനി പൈലറ്റുമാർ ഏറെ താൽപര്യപ്പെടുന്നുവെന്ന് ആർ.ബി.എഫ് കമാൻഡർ പറഞ്ഞു. രണ്ട് സൗഹൃദ രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമാണ് ഈ പദ്ധതിയെന്ന് ഹമദ് രാജാവ് അഭിപ്രായപ്പെട്ടു. 

2014ൽ നാഷണൽ അതോറിറ്റി ഫോർ എയ്റോസ്‌പേസ് സ്ഥാപിച്ചതോടെയാണ് ബഹ്‌റൈന്റെ ബഹിരാകാശ സ്വപ്നങ്ങൾക്ക് ചിറക് മുളച്ചത്. 2016ൽ യു.എ.ഇ സ്പെയ്സ് ഏജൻസിയും ബഹ്‌റൈനി നാഷണൽ സ്പേസ് സയൻസ് ഏജൻസിയും തമ്മിലുള്ള സഹകരണം ഒപ്പുവച്ചതോടെ ബഹ്‌റൈൻ ഈ മേഖലയിൽ കൂടുതൽ വളർച്ച കൈവരിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed