ഒ.ഐ.സി.സി ദേശീയ കമ്മിറ്റി കെ. കരുണാകരൻ അനുസ്മരണം സംഘടിപ്പിച്ചു


മനാമ : ബഹ്‌റൈൻ ഒ.ഐ.സി.സി ദേശീയ കമ്മിറ്റി സംഘടിപ്പിച്ച ലീഡർ അനുസ്മരണം മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ പ്രസിഡണ്ട് ബിനു കുന്നന്താനം അദ്ധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം മുഖ്യ പ്രഭാഷണം നടത്തി.

ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണിക്കുളം സ്വാഗതം ആശംസിച്ച ചടങ്ങിൽ ഒ.ഐ.സി.സി ഗ്ലോബൽ സെക്രട്ടറിമാരായ കെ.സി ഫിലിപ്പ്, സന്തോഷ് കാപ്പിൽ, ദേശീയ വൈസ് പ്രസിഡണ്ടുമാരായ രവി കണ്ണൂർ, നാസർ മഞ്ചേരി, സെക്രട്ടറിമാരായ ഷാജി പുതുപ്പള്ളി ജവാദ് വക്കം, മനു മാത്യു, സജി എരുമേലി, ജെയിംസ് കുര്യൻ, ജില്ല പ്രസിഡണ്ടുമാരായ രാഘവൻ കരിച്ചേരി, ജമാൽ കുറ്റിക്കാട്ടിൽ, ചെന്പൻ ജലാൽ, ജില്ലാജനറൽ സെക്രട്ടറിമാരായ സുരേഷ് പുണ്ടൂർ, സൽമാനുൽ ഫാരിസ്, മോഹൻലാൽ, ഷീജ നടരാജ് യൂത്ത്‌ വിങ് ജനറൽ സെക്രട്ടറി ലിജോ പുതുപ്പള്ളി, യൂത്ത്‌ വിങ് നേതാക്കളായ മഹേഷ്, ബിജു അടുക്കളത്തിൽ, അനൂപ് മറ്റ് ഒ.ഐ.സി.സി ഭാരവാഹിയായ രവി തുടങ്ങിയവർ നേതൃത്വം നൽകി. ഒ.ഐ.സി.സി ദേശീയ ജനറൽ സെക്രട്ടറി ബോബി പാറയിൽ നന്ദി പറഞ്ഞു.

You might also like

Most Viewed