കെ. കരുണാകരൻ അനുസ്മരണം സംഘടിപ്പിച്ചു


മനാമ : ബഹ്റൈൻ കെ.കരുണാകരൻ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഉമ്മുൽ ഹസ്സത്തെ സ്വകാര്യ റെസ്റ്റോറാന്റ് ഹാളിൽ വെച്ച് നടത്തിയ കെ. കരുണാകരൻ സ്മരണാജ്ജലി എന്ന പേരിൽ അനുസ്മരണച്ചടങ്ങ് സംഘടിപ്പിച്ചു. കൂട്ടമത പ്രാർത്ഥനയ്ക്ക് ശേഷം ബഹ്റൈനിലെ സാമൂഹ്യ സേവന രംഗത്തെ പ്രമുഖരായ പി.ടി നാരയണൻ, സോവിച്ചൻ ചെന്നാട്ടുശേരി, ഭാസ്ക്കരൻ എടത്തോടി, ജമാൽ നദ്-വി, അഡ്വ. ലതീഷ് ഭരതൻ, എ.സി.എ ബക്കർ, പി.കെ വേണുഗോപാൽ, സിൻസൺ പുലി കോട്ടിൽ, അനിൽ യു.കെ, എബി തോമസ്, ബഷീർ തറയിൽ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. കെ. കരുണാകരൻ സ്റ്റഡി സെന്റർ ഗൾഫ് കോ-ഓർഡിനേറ്ററും ഒ.ഐ.സി.സി ഗ്ലോബൽ സെക്രട്ടറിയുമായ ബഷീർ അന്പലായി സ്വാഗതവും പ്രോഗ്രാം കൺവീനർ സത്യൻ പേരാന്പ്ര നന്ദിയും പറഞ്ഞ ചടങ്ങിൽ ലീഡർ പിന്നിട്ട വഴികൾ എന്ന ശബ്ദരേഖയും കേൾ‍പ്പിച്ചു. ജനുവരി അവസാനംവരെ നടത്തുന്ന തെഴിലാളികൾക്കായുള്ള അന്നദാനത്തിനും ചടങ്ങിൽ തുടക്കം കുറിച്ചു.

You might also like

Most Viewed