‘പ്രതീ­ക്ഷ ബഹ്‌റൈ­ന്’ പു­തി­യ സാ­രഥി­കൾ


മനാമ : ജീവകാരുണ്യ സംഘടനായ ‘പ്രതീക്ഷ ബഹ്‌റൈൻ’ അവരുടെ 2018−ലേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. സൽ‍മാനിയയിലെ സ്വകാര്യ റെസ്റ്റോറന്റിൽ‍ ചേർ‍ന്ന വാർ‍ഷിക ജനറൽ‍ബോഡി യോഗത്തിൽ‍ പ്രസിഡണ്ട് മുജീബ് റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി കെ.ആർ‍ നായർ‍ ഉദ്ഘാടനം നിർവ്‍വഹിച്ച യോഗത്തിൽ‍ ജനറൽ‍ സെക്രട്ടറി വിനു ക്രിസ്റ്റി വാർ‍ഷിക റിപ്പോർ‍ട്ടും ട്രഷറർ‍ ജയേഷ് കണക്കും അവതരിപ്പിച്ചു. അംഗങ്ങളിൽ‍ നിന്നും അഭ്യുദയകാംക്ഷികളിൽ‍ നിന്നും 4500ഓളം ദിനാർ‍ സമാഹരിച്ച് അതിന് കണക്കായ സേവന പ്രവർ‍ത്തനങ്ങൾ‍ ചെയ്യാൻ സധിച്ചുവെന്ന് ഭാരവാഹികൾ‍ അറിയിച്ചു. 

പുതിയ കമ്മിറ്റി അംഗങ്ങൾ‍, പ്രസിഡണ്ട്: സിബിൻസലിം, വൈസ്−പ്രസിഡണ്ട്: −അശോകൻ താമരക്കുളം, ജെറിൻ, ജനറൽ‍സെക്രട്ടറി: അഷ്ക്കർ പൂഴിത്തല, ജോ:സെക്രട്ടറി: ഷിജു, പ്രകാശൻ,സുഹൈൽ, നിസാർമാഹി, ട്രഷറർ: ജയേഷ്, മീഡിയാ സെക്രട്ടറി: −സുജേഷ്, റിക്രിയേഷൻ കൺ‍വീനർ: അൻസാർ, രക്ഷാധികാരികൾ:− കെ.ആർ‍. നായർ, ചന്ദ്രൻ തിക്കോടി, ഷബീർ‍ മാഹി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed