ശാ­സ്ത്ര പ്രതി­ഭ മത്സര വി­ജയി­കളെ­ ആദരി­ച്ചു­


മനാമ : ബഹ്റൈൻ സയൻ‍സ് ഇന്ത്യ ഫോറം സംഘടിപ്പിച്ച ശാസ്ത്ര പ്രതിഭ മത്സരത്തിൽ‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു. കൾ‍ച്ചറൽ‍ ഹാളിൽ‍ വെച്ച് ചേർ‍ന്ന ചടങ്ങിൽ‍ യു.ജി.സി മുൻ അദ്ധ്യക്ഷൻ പ്രഫ. വി.എൻ രാജശേഖരൻ പിള്ള മുഖ്യാതിഥിയായിരുന്നു. 

ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ആനന്ദ് പ്രകാശ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ‍ വിജ്ഞാന ഭാരതി സെക്രട്ടറി എ. ജയകുമാർ‍, സയൻ‍സ് ഇന്ത്യ ഫോറം മിഡിൽ‍ ഈസ്റ്റ് കോ-ഓർ‍ഡിനേറ്റർ‍ ടി.എം നന്ദകുമാർ‍, ഡോ. രവി വാര്യർ‍ തുടങ്ങിയവർ‍ സംസാരിച്ചു. രജീഷ് കുമാറായിരുന്നു അദ്ധ്യക്ഷൻ. ശാസ്ത്രപ്രതിഭകൾ‍ക്ക് ട്രോഫികളും സർ‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു.

വിജയികൾ‍ക്ക് ഇന്ത്യയിലെ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങൾ‍ സന്ദർ‍ശിക്കാനും, ഈ രംഗത്ത് പ്രവർ‍ത്തിക്കുന്നവരുമായി ഇടപഴകാനുമുള്ള അവസരം സയൻ‍സ് ഇന്ത്യ ഫോറം ഒരുക്കുമെന്ന് ജനറൽ‍ സെക്രട്ടറി പ്രശാന്ത് ധർ‍മ്മരാജ് അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed