കെ.സി.ഇ സിയുടെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ ജനുവരി ഒന്നിന്


മനാമ : കഴിഞ്ഞ ഇരുപ്പത്തിയാറ് വർഷമായി പ്രവർത്തിച്ച് വരുന്ന ബഹ്‌റൈനിലെ എപ്പിസ്‌കോപ്പൽ സഭയുടെയും കെ.സി.എയുടെയും കൂട്ടായ്മയായ കെ.സി.ഇ.സിയുടെ ഈ വർഷത്തെ ക്രിസ്തുമസ്-പുതുവത്സരാഘോഷങ്ങൾ ജനുവരി ഒന്നിന് ഇസാടൗണിലെ ഇന്ത്യൻ സ്കൂളിൽ വെച്ച് നടക്കും.
കെ.സി.ഇ.സി പ്രസിഡണ്ട് റവ. ജോർജ് യോഹന്നാൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡോ. ജോസഫ് മാർ ദിവാനസിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണവും, മാർത്തോമ സഭ വികാരി ജനറൽ ജോർജ്ജ് സഖറിയ പി. മല്ലപ്പള്ളി ആശംസാ പ്രസംഗവും നടത്തും.
വൈകീട്ട് 4:30 മുതൽ ആരംഭിക്കുന്ന ഘോഷയാത്രയിൽ കെ.സി.ഇ.സിയിൽ അംഗങ്ങളായ ദേവാലയങ്ങൾ പങ്കെടുക്കും. ഒന്ന്, രണ്ട്, മൂന്ന് എന്നീ സ്ഥാനങ്ങളിൽ എത്തുന്ന ഏറ്റവും മികച്ച ഘോഷയാത്ര, ടാബ്ലോ, ക്രിസ്തുമസ് ട്രീ എന്നിവയ്ക്ക് ട്രോഫികൾ നൽകും. ദേവാലങ്ങളിലെ ക്വയറുകളുടെ ഗാനാലാപനങ്ങൾ ഉണ്ടാകും. തുടർന്ന് നടക്കുന്ന കലാപരിപാടികളിൽ പ്രമുഖർ പങ്കെടുക്കുമെന്നും, മൂവായിരത്തോളം ആളുകളെയാണ് കാണികളായി പ്രതീക്ഷിക്കുന്നതെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ കെ.സി.ഇ.സി പ്രസിഡണ്ട് റവ. ജോർജ് യോഹന്നാൻ, വൈസ് പ്രസിഡണ്ടുമാരായ ഫാ. ടിനോ തോമസ്, ഫാ. സുഗിത് സുഗതൻ, ഫാ. റെജി പി. എബ്രഹാം, നിർവ്‍വാഹക സമിതി അംഗങ്ങളായ ഡോളി ജോർജ്ജ്, സഞ്ജു ചെറിയാൻ, ബോണി, തോമസ് ഫിലിപ്പ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.