സെ­ന്റ് മേ­രീസ് കത്തീ­ഡ്രലിന്‌ പു­തി­യ സഹവി­കാ­രി­


മനാമ : ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർ‍ത്തഡോക്സ് കത്തീഡ്രലിന്റെ പുതിയ സഹ വികാരിയായി റവ. ഫാ. ഷാജി ചാക്കോ ചാർജ്‍ജെടുത്തു. 

ഇടവകയുടെ വികാരിയായിരുന്ന റവ. ഫാ. എം.ബി ജോർ‍ജ്ജിന്റെ സേവന കാലാവധി പൂർ‍ത്തിയാക്കി ബോംബെ കല്ല്യാൺ ദേവാലയത്തിലേയ്ക്ക് പോകുകയും ഇതുവരെ സഹ വികാരി ആയിരുന്ന റവ. ഫാദർ‍ ജോഷ്വാ എബ്രഹാം കത്തീഡ്രലിന്റെ പുതിയ വികാരിയായി സ്ഥാനമേൽ‍ക്കുകയും ചെയ്തു. 

വെള്ളിയാഴ്ച്ച രാവിലെ വിശുദ്ധ കുർ‍ബ്ബാനയ്ക്ക് ശേഷം ഇടവകയിലേയ്ക്ക് വികാരിമാരെ സ്വാഗതം ചെയ്തതായി സെക്രട്ടറി റെഞ്ചി മാത്യു, ട്രസ്റ്റി ജോർ‍ജ്ജ് മാത്യു എന്നിവർ‍ അറിയിച്ചു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed