ബി­മൽ സമരണയ്ക്കായി ‘ഷഹബാസ് പാ­ടു­ന്നു­’ : ഗസൽ‍ നി­ശ നവംബർ 17ന്


മനാമ : പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന അകാലത്തിൽ അന്തരിച്ച നാടക സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ പ്രവർത്തകനായിരുന്ന കെ.എസ് ബിമലിന്റെ സ്മരണയിൽ പ്രശസ്ത ഗസൽ ഗായകൻ ഷഹബാസ് അമന്റെ ‘ഈ രാവിൽ‍ ഷഹബാസ് പാടുന്നു’ എന്ന ഗസൽ പ്രോഗ്രാം നവംബർ 17ന് ഇന്ത്യൻ ക്ലബ്ബിൽ വെച്ച് നടത്തപ്പെടുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൂടെ രാജേഷ്‌ ചേർ‍ത്തല (പുല്ലാങ്കുഴൽ‍), ആനന്തൻ (തബല), സുബിൻ (ഗിറ്റാർ‍), പോൾ‍സൺ‍ (വയലിൻ) എന്നിവരും പിന്നണിയിൽ അകന്പടി സേവിക്കും. ചോയിസ് അഡ്−വർ‍ടൈസ്മെന്റിന്റെ ബാനറിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

നാൽപ്പതാമത്തെ വയസിൽ അർബുദരോഗബാധയെ തുടർന്ന് ഈ ലോകത്തോട് വിടപറഞ്ഞ കെ.എസ് ബിമൽ കേരളത്തിലെ അറിയപ്പെടുന്ന വിദ്യാർത്ഥി രാഷ്ട്രീയ നേതാവും, നാടക പ്രവർത്തകനുമായിരുന്നു. വളരെ ചുരുങ്ങിയ ജീവിത കാലഘട്ടത്തിൽ ഇടപഴകിയ എല്ലാ മേഖലയിലും തന്റേതായ സംഭാവനകൾ നൽകിയ മനുഷ്യ സ്നേഹിയായിരുന്നു കെ.എസ് ബിമൽ. അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഒരു സ്വപ്നമായിരുന്നു തന്റെ ഗ്രാമത്തിൽ കലാ−കായിക സാംസ്കാരിക പ്രവർത്തനങ്ങൾക്ക് സ്വന്തമായൊരിടം ഉണ്ടാക്കുക എന്നത്. ആ സ്വപ്ന സംരംഭത്തിന് സാന്പത്തിക സഹായം നൽകുക എന്നതാണ് ബഹ്‌റൈനിലെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സാംസ്കാരിക പ്രവർത്തകരും ചേർന്നൊരുക്കുന്ന ഈ സംഗീത പരിപാടിയുടെ ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു.

സുഹൃത്തുക്കളും, നാട്ടുകാരും ചേർന്ന് ജന്മനാടായ കോഴിക്കോട് ജില്ലയിലെ എടച്ചേരിയിൽ ഒരു ‘സാംസ്കാരിക ഗ്രാമം’ പണിയുവാനുള്ള ശ്രമം നടന്നുവരികയാണ്. വടകര− മാഹി കനാൽ തീരത്ത് പാരിസ്ഥിതിക സൗഹൃദത്തോടിണങ്ങിയ ഒരേക്കർ ഭൂമിയിൽ പ്രശസ്ത ആർക്കിടെക്റ്റ് യുജിൻ പണ്ടാല രൂപകൽപ്പന ചെയ്ത കെട്ടിട സമുച്ഛയത്തിൽ നാടകപ്പുര, പുസ്തകപ്പുര, പാട്ട് പുര, നൃത്തപ്പുര, സാഹിത്യ ഇടം, കളരി, കായിക ഇടം, അഥിതി മന്ദിരം, സമ്മേളന ഇടം, വയോജന സല്ലാപ ഇടം എന്നീ വൈവിധ്യ മേഖലകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വാണിജ്യവൽ‍ക്കരിക്കപ്പെട്ട കലാപ്രവർ‍ത്തനങ്ങളെ ജനകീയമാക്കി, പാവപ്പെട്ടവനും, പാർ‍ശ്വവൽ‍ക്കരിക്കപ്പെട്ടവർ‍ക്കും പ്രാപ്യമാക്കുക, കലയ്ക്കും, സാഹിത്യത്തിനും, കായിക മികവിനും ഒപ്പം, സർ‍ഗാത്മക രാഷ്ട്രീയവും ബിമൽ‍ മുന്നോട്ടുവെച്ച കാഴപ്പാടുകൾ‍ ആയിരുന്നു. 

ഈ പരിപാടിക്ക് എല്ലാവിധ പിന്തുണയും പ്രവാസികളിൽ നിന്നുണ്ടാകണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. ആർ. പവിത്രൻ, ജോർജ്ജ് മാത്യു, ബാലകൃഷ്ണൻ, ആർ. ചന്ദ്രൻ, വത്സരാജ്, എം. ശശിധരൻ, ഗിരീഷ് കല്ലേരി എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു. 

കൂടുതൽ വിവരങ്ങൾക്കും പ്രവേശന പാസുകൾക്കും 39697035, 39898781, 39232164 എന്നീ നന്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed