ഓയിൽ പൈ­പ്പ് ലൈൻ സ്‌ഫോ­ടനം : തീ­ നി­യന്ത്രണവി­ധേ­യമാ­ക്കി­യതാ­യി­ സി­വിൽ ഡി­ഫൻ­സ് ജനറൽ ഡയറക്ടർ


മനാമ : ബൂരി ഗ്രാമത്തിന് സമീപം നടന്ന സ്‌ഫോടനത്തെത്തുടർന്നുണ്ടായ അഗ്നിബാധ നിയന്ത്രണവിധേയമാക്കുന്നതിനായി 21 വാഹനങ്ങളും, 78 സൈനികരും പരിശ്രമിച്ചതായി സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടർ ബ്രിഗേഡിയർ അബ്ദുൾ അസിസ് റാഷിദ് അൽ അമർ പറഞ്ഞു. മൂന്ന് മിനിറ്റിനുള്ളിൽ സിവിൽ ഡിഫൻസ് സംഘം സംഭവസ്ഥലത്ത് എത്തിച്ചേർന്നു. ആഭ്യന്തരമന്ത്രാലയത്തിന്റെയും പബ്ലിക് സെക്യൂരിറ്റി വകുപ്പിന്റെയും സാന്നിധ്യം രക്ഷാപ്രവർത്തനത്തിൽ സിവിൽ ഡിഫൻസ് ജീവനക്കാർക്ക് സഹായകമായതായും ജനറൽ ഡയറക്ടർ പ്രസ്താവിച്ചു.

ഗതാഗതം തടഞ്ഞു

മനാമ : ഹമദ് ടൗണിന്റെ പ്രവേശന കവാടത്തിന് സമീപമുള്ള റൗണ്ട്എബൗട്ടിനും ബൂരിക്ക് സമീപമുള്ള വാലി അൽ അഹദ് ഹൈവേയ്ക്കും ഇടയിലുള്ള ഗതാഗതം ട്രാഫിക് പോലീസ് തടഞ്ഞു. അന്വേഷണം തുടരുന്നതിനാൽ സമീപത്തെ ഗതാഗത ശൃംഖല അടഞ്ഞ് കിടക്കുമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. അറിയിപ്പ് ലഭിക്കുംവരെ മറ്റ് സമാന്തര പാതകളെ ആശ്രയിക്കാനും നിർദ്ദേശമുണ്ട്.

എണ്ണ വിതരണം പുനരാരംഭിച്ചു

മനാമ : ബഹ്‌റൈനിൽ ഓയിൽ പൈപ്പ്‌ ലൈനിൽ ഉണ്ടായ സ്‌ഫോടനത്തെത്തുടർന്ന് നിർത്തിവെച്ചിരുന്ന സൗദി അറേബ്യ-− ബഹ്‌റൈൻ എണ്ണ വിതരണം പുനരാരംഭിച്ചു. അരാംകോ, ബപ്കോ ഉദ്യോഗസ്ഥരുടെ സംയുക്ത പരിശ്രമത്തെത്തുടർന്നാണ് വിതരണം പുനരാരംഭിച്ചത്.

 

 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed