റീട്ടെയിൽ വി­പണി­യിൽ ബഹ്‌റൈൻ പരി­ഷ്കരണ നടപടി­കൾ ഉറപ്പാ­ക്കി­


മനാമ : രാജ്യാന്തര നിലവാരത്തിലുള്ള വിനോദ മേഖലയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുമെന്ന് കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പറഞ്ഞു. ബഹ്‌റൈനിലെ സ്വകാര്യ തൊഴിൽ മേഖലയിൽ 25 ശതമാനവും  റീട്ടെയിൽ വിപണിയിൽ നിന്നാണെന്ന് അദ്ദേഹം വ്യക്തമാക്കി. ബഹ്‌റൈനിലെ ഏറ്റവും പുതിയ ഷോപ്പിംഗ് ലാൻഡ് മാർക്കായ മനാമയിലെ ദി അവന്യൂ മാൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

1.5 കി.മീറ്റർ ദൈർഘ്യമുള്ള കിംഗ് ഫൈസൽ കോർണീഷിൽ ഭക്ഷണശാലകളും കഫേകളും ഉൾപ്പെടുന്ന 50 കെട്ടിടങ്ങളാണ് ഉദ്ഘാടനം ചെയ്തത്. രാജ്യത്ത് 4,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ അവന്യൂ മാളിനാകുമെന്നാണ് കരുതുന്നത്. ഹമദ് ബിൻ ഇസ അൽ ഖലീഫ രാജാവിന്റെ  നേതൃത്വത്തിൽ ബഹ്‌റൈനിൽ പ്രധാന സാന്പത്തിക മേഖലകളെ വികസിപ്പിച്ചെടുക്കുന്നത് രാജ്യത്തിന്റെ സുസ്ഥിര വികസനത്തിന് മുതൽക്കൂട്ടാണ്. 

ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫ, ഉപ പ്രധാനമന്ത്രി ഖാലിദ് ബിൻ അബ്‌ദുള്ള അൽ ഖലീഫ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed