തൃശൂർ സി എച്ച് സെന്ററിന് ആംബുലൻസ് കൈമാറി കെഎംസിസി ബഹ്‌റൈൻ


ഷീബ വിജയൻ


മനാമ: കെഎംസിസി ബഹ്‌റൈൻ സി എച്ച് സെന്റർ ചാപ്റ്റർ തൃശൂർ സി എച്ച് സെന്ററിന് നൽകിയ ആംബുലൻസ് കെഎംസിസി ബഹ്‌റൈൻ വൈസ് പ്രസിഡന്റ് എ.പി. ഫൈസൽ ഇ.ടി. മുഹമ്മദ് ബഷീർ എം.പിക്ക് കൈമാറി.

തൃശൂർ സി എച്ച് സെന്ററിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പത്മശ്രീ എം.എ. യൂസഫലി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ആംബുലൻസ് കൈമാറ്റം.

പ്രവാസലോകത്ത് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മാതൃക തീർക്കുന്ന കെഎംസിസി ബഹ്‌റൈന്റെ കാരുണ്യദൗത്യത്തിലെ മറ്റൊരു സുപ്രധാന ചുവടുവെപ്പായി ഈ ആംബുലൻസ് സമർപ്പണം.

കോഴിക്കോട് സി എച് സെന്ററിന് ഐ സി യൂ ആംബുലൻസ് അടക്കം 2 ആംബുലൻസുകൾ, കൊയിലാണ്ടി സി എച് സെന്റർ, വേളം ദയ ചാരിറ്റബിൾ ട്രസ്റ്റ്‌ ഇപ്പോൾ തൃശൂർ സി എച് സെന്റർ എന്നിവിടങ്ങളിൽ ആംബുലൻസുകളും വടകര സി എച് സെന്ററിന് എമർജൻസി ബൈക്കും കെഎംസിസി ബഹ്‌റൈൻ നൽകിയിട്ടുണ്ട്.

കെഎംസിസി ബഹ്‌റൈൻ പ്രവർത്തകരായ സുലൈമാൻ ആറ്റൂർ. ഷഫീക്. ആഷിക്ക്. അഷ്‌റഫ്‌. മൗസൽ മൂപ്പൻ എന്നിവർ ചടങ്ങിൽ ബന്ധിച്ചു.

 

article-image

acsdfsdfsdfs

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed