മൈക്രോസോഫ്റ്റ് ടെക്നോളജി ഇൻകുബേറ്റർ സ്കൂളുകളിൽ ബഹ്‌റൈന് ലോക ഒന്നാം സ്ഥാനം; തുടർച്ചയായ രണ്ടാം വർഷവും തിളക്കം


 

2026-ലെ മൈക്രോസോഫ്റ്റ് ടെക്നോളജി ഇൻകുബേറ്റർ സ്കൂൾസ് പ്രോഗ്രാമിൽ ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രാലയം തുടർച്ചയായ രണ്ടാം തവണയും ലോക ഒന്നാം സ്ഥാനം നേടി. ഈ അന്താരാഷ്ട്ര നേട്ടത്തിൽ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്ക് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ അഭിനന്ദനങ്ങൾ അറിയിച്ചു.

വിദ്യാഭ്യാസ മേഖലയ്ക്ക് രാജാവ് നൽകുന്ന പിന്തുണയും ശ്രദ്ധയുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് കിരീടാവകാശി വ്യക്തമാക്കി. ആധുനിക സാങ്കേതികവിദ്യകളും ഡിജിറ്റൽ സംവിധാനങ്ങളും പഠനപ്രക്രിയയിൽ ഫലപ്രദമായി ഉപയോഗിക്കുന്നതിൽ ബഹ്‌റൈനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൈവരിച്ച മികച്ച മുന്നേറ്റമാണ് ഈ വിജയത്തിലൂടെ വ്യക്തമാകുന്നത്. സർഗാത്മകതയും പുതുമയും പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷം ഒരുക്കുന്നതിനും പഠനനിലവാരം ഉയർത്തുന്നതിനുമായി സാങ്കേതിക മാറ്റങ്ങൾക്കൊപ്പം മുന്നോട്ടുപോകേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും മേഖലയിൽ പ്രവർത്തിക്കുന്ന ദേശീയ ജീവനക്കാരുടെയും കഠിനാധ്വാനത്തെയും കഴിവിനെയും അദ്ദേഹം അഭിനന്ദിച്ചു. ആഗോള വിദ്യാഭ്യാസ രംഗത്ത് ബഹ്‌റൈന്റെ സ്ഥാനം കൂടുതൽ ഉയർത്തുന്ന നേട്ടങ്ങൾ തുടർന്നും സ്വന്തമാക്കാൻ അവർക്ക് സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

2026-ലെ മത്സരത്തിൽ 58 രാജ്യങ്ങളിൽ നിന്നായി 1,112 സ്കൂളുകളാണ് പങ്കെടുത്തത്. ഇതിൽ ബഹ്‌റൈനിലെ 203 സർക്കാർ സ്കൂളുകളും 13 സ്വകാര്യ സ്കൂളുകളും ഉൾപ്പെടെ ആകെ 216 സ്കൂളുകൾക്ക് മൈക്രോസോഫ്റ്റ് ടെക്നോളജി ഇൻകുബേറ്റർ സ്കൂൾ പദവി ലഭിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ 81 സ്കൂളുകളുടെ വർധനവാണ് ഇത്തവണ ഉണ്ടായത്. ഇതോടെ തുടർച്ചയായ രണ്ടാം വർഷവും ബഹ്‌റൈൻ ഒന്നാം സ്ഥാനം നിലനിർത്തി.

article-image

dfdfdfffgfd

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed