പ്രവാസികൾക്ക് മാത്രമായുള്ള ഹെൽത്ത് സെന്റർ എന്ന നിർദ്ദേശവുമായി എം.പിമാർ

മനാമ : ബഹ്‌റൈനിൽ പ്രവാസികൾക്ക് മാത്രമായി ആരോഗ്യ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള നിർദ്ദേശം പാർലമെന്റിൽ അവതരിപ്പിച്ചു. നിർദ്ദേശം അംഗീകരിച്ചാൽ രാജ്യത്തെ പൊതുജനാരോഗ്യ സംരക്ഷണ സംവിധാനങ്ങൾക്ക് മേലുള്ള സമ്മർദ്ദം കുറയ്ക്കാൻ ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാർലമെന്റിലെ സർവ്വീസ് കമ്മിറ്റി അടുത്തിടെ അംഗീകരിച്ച നിർദ്ദേശത്തിൽ അഞ്ച് എം.പിമാർ ഒപ്പുവെച്ചു.
ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിലെ പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമാകുന്ന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും ഇതിലൂടെ സാധിക്കും. എന്നാൽ സാന്പത്തിക കാരണങ്ങളാൽ ആരോഗ്യ മന്ത്രാലയം ഈ നിർദ്ദേശം തള്ളി. എല്ലാ പൗരൻമാർക്കും പ്രവാസികൾക്കും അവരുടെ താമസസ്ഥലത്തിനടുത്ത് തന്നെ ആരോഗ്യ സേവനങ്ങൾ നൽകുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം, ബഹ്‌റൈൻ ഫ്രീ ലേബർ യൂണിയൻസ് ഫെഡറേഷൻ ഈ നിർദ്ദേശത്തെ പിന്തുണച്ചു.