വോയ്സ് ഓഫ് ആലപ്പി ഹമദ് ടൗൺ ഏരിയ കമ്മിറ്റിക്ക് പുതിയ സാരഥികൾ


പ്രദീപ് പുറവങ്കര

ആലപ്പുഴ ജില്ലാക്കാരുടെ ബഹ്‌റൈനിലെ കൂട്ടായ്മയായ വോയ്‌സ് ഓഫ് ആലപ്പി -ഹമദ് ടൗൺ ഏരിയ കമ്മറ്റിയുടെ പൊതുയോഗവും, 2027-2028 കാലയളവിലേയ്ക്കുള്ള കമ്മറ്റി തെരെഞ്ഞെടുപ്പും നടന്നു. ഏരിയ ആക്ടിംഗ് പ്രസിഡന്റ് സജീവ് കുമാറിന്റെ അധ്യക്ഷതയിൽ മൽകിയയിൽ കൂടിയ യോഗം വോയ്‌സ് ഓഫ് ആലപ്പി ട്രെഷറർ ബോണി മുളപ്പാംപള്ളിൽ ഉൽഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പ്രവീൺ കുമാർ സ്വാഗതവും, സംഘടനയുടെ വൈസ് പ്രസിഡന്റ് അനൂപ് ശശികുമാർ, മെമ്പർഷിപ്പ് സെക്രട്ടറി സന്തോഷ്‌ ബാബു എന്നിവർ ആശംസകളും നേർന്നു സംസാരിച്ചു. കഴിഞ്ഞ രണ്ട് വർഷത്തെ ഏരിയ പ്രവർത്തന റിപ്പോർട്ടും വരവ് ചിലവ് കണക്കുകളും സെക്രട്ടറി പ്രവീൺ പ്രസാദ് അവതരിപ്പിച്ചു. ജോയ്ൻ്റ് സെക്രട്ടറി വിഷ്ണു രാധാകൃഷ്ണർ നന്ദി പ്രകാശിപ്പിച്ചു.

തുടർന്ന് തെരഞ്ഞെടുപ്പ് കമ്മറ്റി അംഗങ്ങളായ അനൂപ് ശശികുമാർ, സന്തോഷ് ബാബു, ബോണി മുളപ്പാംപള്ളിൽ എന്നിവരുടെ മേൽനോട്ടത്തിൽ പുതിയ കമ്മിറ്റിയെ യോഗം ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു.
പുതിയ ഭാരവാഹികൾ ഇവരാണ്, പ്രസിഡന്റ്: സജീവ് കുമാർ, സെക്രട്ടറി: വിഷ്ണു രാധാകൃഷ്ണൻ, ട്രഷറർ: ആദർശ് ദിനേഷ്, വൈസ് പ്രസിഡന്റ്: അനീഷ് പുഷ്പാംഗദൻ
ജോയിന്റ് സെക്രട്ടറി: അനിൽകുമാർ ഗോവിന്ദൻ. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: സാരംഗ് രമേഷ്, അനിൽകുമാർ, സുനിൽകുമാർ. കൂടാതെ ഏരിയയിൽ നിന്നുള്ള സെൻട്രൽ കമ്മറ്റി പ്രതിനിധിയായി പ്രവീൺ പ്രസാദിനെയും തെരെഞ്ഞെടുത്തു. അനൂപ് ശശികുമാർ, സന്തോഷ്‌ ബാബു എന്നിവർ ഏരിയയിൽ നിന്നുള്ള മറ്റ് പ്രതിനിധികളായി തുടരും. ഹമദ് ടൗണിലും പരിസരപ്രദേശങ്ങളിലുമുള്ള ആലപ്പുഴ ജില്ലക്കാരായ ബഹ്‌റൈൻ പ്രവാസികൾക്ക് വോയ്‌സ് ഓഫ് ആലപ്പിയുമായി ചേർന്ന് പ്രവർത്തിക്കുന്നതിന് 3975 3882 (സജീവ്), 3722 9510 (വിഷ്ണു) എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

dsadsdsds

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed