ദേ­ശഭക്തി­ഗാ­നങ്ങളിൽ അലി­ഞ്ഞ് ‘മേ­രാ­ ഭാ­രത്’ ശ്രദ്ധേ­യമാ­യി­


മനാമ : ഇന്ത്യയെന്ന വികാരവും നാനാത്വത്തിൽ ഏകത്വം എന്ന സന്ദേശവും ഉൾക്കൊള്ളുന്ന നമ്മുടെ നാടിന്റെ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് ഗാനങ്ങളിൽ ദേശഭക്തിയുടെ വൈവിധ്യങ്ങൾ നിറച്ച് ബഹ്‌റൈനിലെ വിവിധ സംഘടനകൾ ദേശഭക്തി ഗാനം ആലപിച്ചപ്പോൾ സ്വദേശികൾ അടക്കമുള്ളവരുടെ സാന്നിധ്യവും പിന്തുണയും ശ്രദ്ധേയമായി. 4 പി.എം ന്യൂസ് ലുലു റാംലി മാളിന്റെ സഹകരണത്തോടെ സ്വാതന്ത്ര്യ ദിനത്തിൽ റാംലി മാളിൽ െവച്ച് സംഘടിപ്പിച്ച മേരാ ഭാരത് എന്ന പേരിലാണ് ഇന്ത്യൻ സംഘടനകൾക്കായി ദേശഭക്തിഗാന മത്സരം സംഘടിപ്പിച്ചത്. 

13 സംഘങ്ങളാണ് മത്സരത്തിൽ പങ്കെടുക്കാൻ എത്തിയത്. ഇന്ത്യൻ ദേശീയ പതാക വസ്ത്രങ്ങളിൽ ആലേഖനം ചെയ്തും ത്രിവർണ്ണ പതാകകളേന്തിയും ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ വാശിയോടെ മത്സരത്തിൽ പങ്കെടുത്തു. പ്രായ ഭേദമന്യേ നടത്തിയ മത്സരത്തിൽ സീറോ മലബാർ സൊസൈറ്റി ഒന്നാം സ്ഥാനം കരസ്‌ഥമാക്കി. പ്രമുഖ കൂട്ടായ്മയായ ഔർ ക്ലിക്സ് രണ്ടാം സ്ഥാനവും മാതാ അമൃതാനന്ദമയി സേവാ സമിതി മൂന്നാം സ്ഥാനവും കരസ്‌ഥമാക്കി. 

വിജയികൾക്ക് സ്പാക് ഡയറക്ടർ ലതാ ഉണ്ണികൃഷ്ണൻ, ഐ പോയന്റ് ജനറൽ മാനേജർ മാത്യു വർഗീസ്, ഗൾഫ് ദിവാനിയ ഹോട്ടൽ ഗ്രൂപ്പ് ജനറൽ മാനേജർ ബാബു മാഹി, 4 പി.എം ന്യൂസ് മാനേജിംഗ് ഡയറക്ടർ പ്രദീപ് പുറവങ്കര തുടങ്ങിയവർ സമ്മാനദാനം നടത്തി. ബ്ലഡ് ഡോണേഴ്സ് കേരളായുടെ ബഹ്‌റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഡാറ്റാ കളക്ഷനും ഉണ്ടായിരുന്നു. പരിപാടികൾക്ക് 4 പി.എം ടീം അംഗങ്ങളായ ഷിജിത്, രൂപേഷ്, മോഹനൻ, നിസാർ, ലത്തീഫ് അരുൺ എന്നിവർ നേതൃത്വം നൽകി. ഹരീഷ് മേനോൻ, ഷിബു മലയിൽ എന്നിവർ അവതാരകരായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed