അറിയിപ്പ് ബോർഡ് വെച്ചില്ല : അദ്‌ലിയ എംബസിയിൽ എത്തിയവർ നിരാശരായി മടങ്ങി
മനാമ : സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് അദ്‌ലിയ ഇന്ത്യൻ എംബസിയിൽ പതാക ഉയർത്തുന്നതിന് പകരം സീഫിലെ പുതിയ കെട്ടിടത്തിൽ പതാക ഉയർത്തിയത് കാരണം പലർക്കും ചടങ്ങിൽ സംബന്ധിക്കാൻ കഴിഞ്ഞില്ല. എല്ലാവർഷവും പോലെ ചടങ്ങ് അദ്‌ലിയയിൽ വെച്ച് നടക്കുമെന്ന് കരുതി രാവിലെ അവിടെ എത്തിയപ്പോൾ എംബസി അടഞ്ഞ് കിടക്കുന്നതാണ് കണ്ടത്.
സീഫിലേയ്ക്ക് മാറ്റിയ കാര്യം അറിയിപ്പ് ബോർഡ് പോലും അദ്‌ലിയയിൽ വെച്ചില്ലെന്ന് പലരും പരാതിപ്പെട്ടു. ഉദ്ഘാടനം ചെയ്യത്ത ഇന്ത്യൻ എംബസിയിൽ പതാക ഉയർത്തൽ ചടങ്ങ് നടക്കുമെന്ന കാര്യം അധികമാരും ചിന്തിച്ചതുമില്ല. സീഫിൽ പതാക ഉയർത്തുമെന്ന് പത്രദ്വാരാ അറിയിച്ചിരുന്നുവെങ്കിലും പലരും ഈ വിവരം അറിഞ്ഞിരുന്നില്ല. ആധുനിക സൗകര്യത്തോടെ പണികഴിപ്പിച്ച സീഫിലെ കെട്ടിടം അടുത്ത് തന്നെ പ്രവർത്തനസജ്ജമാകുമെന്നാണ് അറിയുന്നത്.

