ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ലുലു
മനാമ : ബഹ്‌റൈനിലെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റ് എഴുപതാം ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ ഉല്‍പന്നങ്ങളുടെയും ഇന്ത്യൻ ഭക്ഷണരീതികളുടെയും പ്രദർശനവും,വിലകിഴിവോടെ വിൽപ്പനയും സംഘടിപ്പിച്ചു. ഇന്ത്യൻ അംബാസഡർ അലോക് കുമാർ സിൻഹ ഗല്ലേരിയ ലുലു ഹൈപ്പർമാർക്കറ്റ് മാളിൽ പ്രദർശനം ഉദ്ഘാടനം ചെയ്തു.
ഇന്ത്യയിൽനിന്നുള്ള പഴങ്ങൾ, പച്ചക്കറികൾ, മാംസം, കടൽ വിഭവങ്ങൾ എന്നിവയുൾപ്പെടുന്ന ഇന്ത്യൻ ഭക്ഷണങ്ങളുടെ പ്രദർശനമാണ് നടന്നത്. ലുലു ഹൈപ്പർമാർക്കറ്റ് ഇന്ത്യയ്ക്കും ബഹ്‌റൈനും ഇടയിലുള്ള വാണിജ്യബന്ധം കാത്ത് സൂക്ഷിക്കുന്നുണ്ടെന്ന് ഇന്ത്യൻ അംബാസിഡർ അഭിപ്രായപ്പെട്ടു. ബഹ്‌റൈനിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും നടക്കുന്ന പ്രമോഷനിൽ, പലചരക്ക്, ഇലക്ട്രോണിക് വിപണിയിലും ആകർഷകമായ ഓഫറുകൾ നൽകുന്നുണ്ട്. നാളെ വരെയാണ് ഈ ഓഫറുകൾ ലഭ്യമാകുക.
ഇന്ത്യയുമായുള്ള ശക്തമായ വ്യാപാര ബന്ധങ്ങൾക്കുള്ള പ്രോത്സാഹനമാണ് ഓഫറുകളെന്ന് ലുലു ഹൈപ്പർമാർക്കറ്റ് റീജിയണൽ ഡയറക്ടർ ജുസർ റുപാവാല പറഞ്ഞു. ഉപഭോക്താക്കളിൽ നല്ലൊരു പങ്ക് ഇന്ത്യൻ സ്വദേശികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

