റാ­യ്ബറേ­ലി­യിൽ സോ­ണി­യ ഗാ­ന്ധി­ക്കെ­തി­രെ­യും പോ­സ്റ്ററു­കൾ


ലഖ്നൗ : കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്കെതിരെയും റായ്ബറേലിയിൽ പോസ്റ്ററുകൾ. അമേഠിയിൽ രാഹുൽ ഗാന്ധിയെ കാണാനില്ല എന്ന പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ്  സോണിയക്കെതിരേയും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.  ഉത്തർപ്രദേശ് അസംബ്ലി തിരഞ്ഞെടുപ്പിന് ശേഷം രാഹുലും സോണിയയും റായ്ബറേലിയിലും അമേഠിയിലും എത്താത്തിനെ പരിഹസിച്ചാണ് പോസ്റ്ററുകൾ. 

ഞങ്ങളുടെ ലോക്സഭാ എം.പിയെ കാണാനില്ല. അവർ എവിടെയാണെന്ന് കണ്ടെത്തുന്നവർക്ക് പാരിതോഷികം നൽകുന്നതാണ് എന്ന് എഴുതിയ പോസ്റ്ററുകളാണ് റായ്ബറേലി മണ്ധലത്തിലെ വിവിധ ഇടങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. 

പോസ്റ്ററുകൾ പിന്നീട് കോൺഗ്രസ് പ്രവർത്തകർ എടുത്തുമാറ്റി. കഴിഞ്ഞ ആഴ്ചയാണ് ബഹുമാനപ്പെട്ട പാർലമെന്റേറിയനെ കാണാനില്ല എന്നെഴുതിയ പോസ്റ്ററുകൾ രാഹുലിന്റെ മണ്ധലമായ അമേഠിയിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. ഇരുവരും തിരഞ്ഞെടുപ്പിന് ശേഷം എത്താത്തിനെതിരെ നേരത്തെ ബി.ജെ.പി നേതാക്കൾ ആരോപണം ഉന്നയിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed