മൊബൈൽ നന്പര്‍ പോർട്ട് ചെയ്യാൻ 23 മിനിറ്റ്
മനാമ : 2011 ജൂലൈയിൽ മൊബൈൽ നമ്പർ പോർട്ടബിലിറ്റി ആരംഭിച്ചതിനുശേഷം 2.5 ലക്ഷം പേർ ഈ സൗകര്യം പ്രയോജനപ്പെടുത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രാജ്യത്ത് 251,173 ഉപഭോക്താക്കളാണ് നന്പര്‍ പോർട്ട് ചെയ്തത്. 2017 ജൂണിൽ മൊബൈൽ നമ്പറുകകൾ പോർട്ട് ചെയ്യാനെടുക്കുന്ന ഏകദേശ സമയം 23 മിനിറ്റ് ആണ്.
11,643 നന്പറുകളാണ് ഈ വർഷം പോർട്ട് ചെയ്തത്. 2016 ആദ്യ പകുതിയിൽ 29,567 നന്പറുകൾ പോർട്ട് ചെയ്തിരുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി (ടിആർഎ) പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2016 ആദ്യപകുതിയിൽ 7,032 അപേക്ഷകൾ തള്ളിയപ്പോൾ ഈ വർഷം അത് 1,976 ആയി ചുരുങ്ങി. ഫിക്സഡ് ലൈൻ പോർട്ട് അപേക്ഷകളുടെ എണ്ണം 617 ആണ്. 2016 ൽ ഇത് 694 ആയിരുന്നു. എന്നാൽ 2016ൽ 167 ഫിക്സഡ് ലൈൻ പോർട്ട് അപേക്ഷകളാണ് തള്ളിയതെന്നും ഈ വർഷം അത് 274 ആയി എന്നും അധികൃതര്‍ അറിയിച്ചു.

