ബഹ്‌റൈൻ സെന്റ്. പീറ്റേഴ്സ് യാക്കോബായ പള്ളി സൺഡേ സ്കൂൾ 45ആം വാർഷികം ആഘോഷിച്ചു


പ്രദീപ് പുറവങ്കര

മനാമ : ബഹ്‌റൈൻ സെന്റ്. പീറ്റേഴ്സ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് പള്ളി സൺഡേ സ്കൂളിന്റെ 45-ാമത് വാർഷികാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. പള്ളി ഹാളിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഇടവക വികാരി വന്ദ്യ സ്ലീബാ പോൾ വട്ടവേലിൽ കോറെപ്പിസ്ക്കോപ്പ അധ്യക്ഷത വഹിച്ചു. പ്രമുഖ മാധ്യമ പ്രവർത്തക രാജി ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുത്ത് മുഖ്യപ്രഭാഷണം നടത്തി.

ഇടവക സെക്രട്ടറി ബെന്നി. പി. മാത്യു, വൈസ് പ്രസിഡന്റ് സന്തോഷ്‌ ആന്ഡ്രൂസ് ഐസക്ക്, ട്രഷറർ ലിജോ കെ. അലക്സ്, സണ്ടേ സ്കൂൾ ഹെഡ്മാസ്റ്റർ ചാണ്ടി ജോഷ്വാ, അസിസ്റ്റന്റ് ഹെഡ് മിസ്ട്രസ് ജീപാ ഷാജ്, പോൾ വർഗീസ്, ജോമോൻ ജോർജ്, കുമാരി ഏഞ്ചൽ അന്നാ ജോമോൻ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്ന് സംസാരിച്ചു.

കഴിഞ്ഞ അധ്യയന വർഷം വിവിധ കലാ മത്സരങ്ങളിൽ മികച്ച വിജയം കൈവരിച്ചവർക്കും പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ മിടുക്കർക്കുമുള്ള സമ്മാനങ്ങളും ചടങ്ങിൽ വെച്ച് വിതരണം ചെയ്തു. തുടർന്ന് സൺഡേ സ്കൂൾ വിദ്യാർത്ഥികളുടെ മനോഹരമായ വിവിധ കലാപരിപാടികളും അരങ്ങേറി. സൺഡേ സ്കൂൾ അധ്യാപകരും ഇടവക ഭരണസമിതി അംഗങ്ങളും ചേർന്ന് ആഘോഷ പരിപാടികൾക്ക് വിജയകരമായ നേതൃത്വം നൽകി.

article-image

രരക

You might also like

  • Lulu Exchange
  • Straight Forward

Most Viewed