തുടർപഠനം പ്രതിസന്ധിയിലായ വിദ്യാർത്ഥികൾക്ക് സഹായഹസ്തവുമായി സ്റ്റുഡൻസ് ഗൈഡൻസ് ഫോറം


പ്രദീപ് പുറവങ്കര


മനാമ: ബഹ്‌റൈനിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം തുടർപഠനം പ്രതിസന്ധിയിലായ വിദ്യാർത്ഥികൾക്ക് ആശ്വാസമേകാൻ സ്റ്റുഡൻസ് ഗൈഡൻസ് ഫോറം പുതിയ പദ്ധതിയുമായി രംഗത്തെത്തി. ചെറിയ തുകയുടെ ട്യൂഷൻ ഫീസ് കുടിശ്ശികയുടെ പേരിൽ ഒരു കുട്ടിയും അവരുടെ രക്ഷിതാക്കളും മാനസിക സമ്മർദ്ദത്തിലാകരുത് എന്ന ലക്ഷ്യത്തോടെയാണ് ഈ മാതൃകാപരമായ പ്രവർത്തനത്തിന് തുടക്കം കുറിക്കുന്നത്.

പ്രധാനമായും ഇന്ത്യൻ സ്‌കൂളിലെ വിദ്യാർത്ഥികൾക്കാണ് ഈ പദ്ധതിയിൽ മുൻഗണന നൽകുന്നത്. തുടർന്ന് ലഭിക്കുന്ന സഹായങ്ങൾക്കനുസരിച്ച് മറ്റ് ഇന്ത്യൻ സ്വകാര്യ വിദ്യാലയങ്ങളിലെ അർഹരായ വിദ്യാർത്ഥികൾക്കും ഈ സഹായം ലഭ്യമാക്കുമെന്ന് ഫോറം ഭാരവാഹികൾ അറിയിച്ചു. ഈ പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ, ഇന്ത്യൻ സ്‌കൂളിലെ എൽ.കെ.ജി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള അർഹരായ 75 വിദ്യാർത്ഥികളുടെ ഒരു മാസത്തെ ട്യൂഷൻ ഫീസ് നൽകുന്നതിനുള്ള ക്രമീകരണങ്ങൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. അർഹരായ രക്ഷിതാക്കളെ നേരിൽ കണ്ട് പ്രയാസങ്ങൾ വിലയിരുത്തിയ ശേഷം, കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സഹായം ഉറപ്പാക്കുക. ഇതുസംബന്ധിച്ച ഔദ്യോഗിക കത്ത് സ്‌കൂൾ ഭരണസമിതിക്ക് ഉടൻ കൈമാറുന്നതാണ്.

കുട്ടികളുടെ പഠനം തടസ്സമില്ലാതെ മുന്നോട്ട് പോകുമ്പോൾ തന്നെ, സ്‌കൂളിന്റെ സുഗമമായ നടത്തിപ്പിനും അധ്യാപകരുടെ ശമ്പള വിതരണത്തിനും തടസ്സമുണ്ടാകാതിരിക്കുക എന്നതും നമ്മുടെ കടമയാണ്. ഈ കാരുണ്യപ്രവൃത്തിയിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്നവർക്ക് സ്‌കൂൾ വഴിയോ അല്ലെങ്കിൽ സ്റ്റുഡൻസ് ഗൈഡൻസ് ഫോറം മുഖേനയോ ബന്ധപ്പെടാവുന്നതാണെന്നും, നമ്മുടെ പ്രിയപ്പെട്ട മക്കളുടെ വിദ്യാഭ്യാസം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ ഏവരും ഈ സംരംഭത്തിന് പിന്തുണ നൽകണമെന്നും ഭാരവാഹികൾ അഭ്യർഥിച്ചു.

article-image

fgdg

You might also like

  • Lulu Exchange
  • Straight Forward

Most Viewed