ബഹ്‌റിനിൽ പ്രത്യേക സൈക്ക്ളിംഗ് ട്രാക്ക് വേണമെന്ന് നിർദ്ദേശം


മനാമ : ബഹ്‌റിനിൽ പ്രത്യേക സൈക്ക്ളിംഗ് ട്രാക്ക് വേണമെന്ന് മുൻ യൂത്ത് ആൻഡ് സ്പോർട്സ്‌ അഫയേഴ്‌സ് കമ്മിറ്റി ചെയർമാൻ ഖാസി അൽ റഹ്മ നിർദ്ദേശിച്ചു. ബഹ്‌റിൻ ഇന്റർനാഷണൽ സർക്യൂട്ടിനു സമീപവും, അൽ ജസാർ ബീച്ചിനു സമീപവും സൈക്ക്ളിംഗ് ട്രാക്ക് നിർമ്മിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

മുൻപത്തേക്കാൾ ജനങ്ങൾ കായിക മേഖലയിൽ താല്പര്യം കാണിക്കുന്നുണ്ട്. ഇത് മത്സരങ്ങളും വർദ്ധിപ്പിക്കുന്നു. ബഹ്‌റിനിലെ യുവാക്കൾക്കിടയിൽ സൈക്ക്ളിംഗിന് ജനപ്രീതി കൂടിയിട്ടുണ്ട്. കൂടാതെ പ്രാദേശികവും, അന്താരാഷ്ട്രവുമായ സൈക്ക്ളിംഗ് പരിപാടികളിൽ പങ്കെടുക്കുന്നവർക്ക് സൈക്ക്ളിംഗ് ട്രാക്ക് പ്രചോദനമാകുമെന്നാണ് റഹ്മ പറയുന്നത്.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed