മായാവതിക്കെതിരെ മത്സരിക്കാൻ രാഖി സാവന്ത്
ബീഹാർ: മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ബിഎസ്പി അദ്ധ്യക്ഷയുമായ മായാവതിക്കെതിരെ ഗ്‌ളാമര്‍ താരം രാഖി സാവന്തിനെ മത്സരിപ്പിക്കുമെന്ന് കേന്ദ്രമന്ത്രിയും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ അദ്ധ്യക്ഷന്‍ രാംദാസ് അത്താവാലെ.
മായാവതിക്ക് വേണമെങ്കില്‍ തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കാം.മായാവതി മാറി നില്‍ക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതിന് മായാവതി തയ്യാറായില്ലെങ്കില്‍ അവര്‍ മത്സരിക്കുന്ന സീറ്റില്‍ വനിതാ സംഘടനാ നേതാവ് രാഖി സാവന്തിനെ മത്സരിപ്പിക്കാന്‍ തയ്യാറാവുമെന്ന് രാംദാസ് അത്താവാലെ പറഞ്ഞു.
ഉത്തര്‍പ്രദേശിലെ 400ല്‍ 203ഓളം സീറ്റുകളില്‍ ഞങ്ങള്‍ മത്സരിക്കും. ഉത്തര്‍പ്രദേശിലെ ദളിത് വോട്ടുകല്‍ ബിജെപിക്ക് ലഭിക്കുന്നതിനു വേണ്ടി ഞങ്ങള്‍ ശ്രമിക്കും. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയുടെ പ്രധാന ഭാഗമാണ് തങ്ങളെന്നും രാംദാസ് അത്താവാലെ പറഞ്ഞു.

