നി­ക്ഷേ­പകർ­ക്കു­ള്ള പ്രതി­ബന്ധങ്ങൾ നീ­ക്കം ചെയ്യും: പ്രധാ­നമന്ത്രി­


മനാമ: നിക്ഷേപകർക്കുള്ള പ്രതിബന്ധങ്ങൾ നീക്കം ചെയ്യുമെന്ന് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ പറഞ്ഞു. ഏഷ്യയിലുള്ളവരുമായി ചേർന്ന് പ്രവർത്തിക്കണമെന്നും, അതുവഴി ഏഷ്യൻ ഉത്പന്നങ്ങൾ ജി.സി.സിയിൽ വിതരണം ചെയ്യുന്ന കേന്ദ്രമാകണമെന്നും ബഹ്‌റിൻ വ്യവസായികളോട് അദ്ദേഹം ആഹ്വാനം ചെയ്തു. 

സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങ
ളുടെ സാന്പത്തിക വിജയവും വികസന
മാർഗങ്ങളും വേറിട്ട അനുഭവമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബാങ്കോക്കിൽ ഏഷ്യ കോ−-ഓപ്പറേഷൻ ഡയലോഗ് (എസിഡി)സമ്മേളനത്തിന്റെ ഭാഗമായി ബഹ്‌റിനി വ്യവസായങ്ങളുടെ പ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബഹ്‌റിൻ−ഏഷ്യ നിക്ഷേപങ്ങൾ, പ്രത്യേകിച്ചും ബഹ്‌റിൻ−-തായ് നിക്ഷേപങ്ങൾക്കായുള്ള തടസങ്ങൾ നീക്കം ചെയ്യുന്നതിൽ ഗവൺമെന്റ് ഉത്സുകരാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ബഹ്‌റിന്റെ വളർച്ചയ്ക്കായി ഏഷ്യൻ രാജ്യങ്ങളുമായി യോജിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വനം ചെയ്തു. പല രാഷ്ട്രങ്ങളിലുമുള്ള തങ്ങളുടെ സ്ഥാപനങ്ങളെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകുന്നതിന് ബഹ്‌റിൻ പ്രധാനമന്ത്രിയും, ഭരണകൂടവും നൽകുന്ന പിന്തുണയ്ക്ക് വ്യവസായികൾ നന്ദി അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed