ബഹ്‌റിൻ ജി­.സി­.സി­ രാ­ഷ്ട്രങ്ങൾ­ക്ക് മാ­തൃ­ക


മനാമ: ഹ്‌റിൻ ജി.സി.സി രാഷ്ട്രങ്ങൾക്ക് മാതൃകയാണെന്ന് ബഹ്‌റിനിലെ ജർമൻ അംബാസിഡർ സിംസ്−പോർട്സ് പറഞ്ഞു. അറബ് രാഷ്ട്രങ്ങൾക്കിടയിലും, ജി.സി,സിയിലും സമാധാനവും മത സഹിഷ്ണുതയും വളർത്തുന്നതിൽ ബഹ്റിന്റെ പങ്ക് എടുത്തു പറയേണ്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എംബസിയിൽ ജർമൻ യൂണിഫിക്കേഷൻ ഡേ ആഘോഷ ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ ആവശ്യങ്ങൾക്കായി പലരും മതങ്ങളെ കയ്യിലെടുക്കുന്പോൾ, അതിനെയെല്ലാം തരണം ചെയ്ത് എങ്ങനെ സഹിഷ്ണുത വളർത്താമെന്ന് ഉത്തമ മാതൃകയാണ് ബഹ്‌റിൻ നൽകുന്നത്. മത സഹിഷ്ണുതയുടെ കാര്യ
ത്തിൽ ജി.സി.സിയിൽ തന്നെ ബഹ്‌റിൻ രണ്ടാം 
സ്ഥാനത്താണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ബഹ്റിനുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും, രാഷ്ട്രീയ−സാന്പത്തിക കരാറുകളിൽ ഏർപ്പെടാനും ജർമ്മനി ഉദ്ദേശിക്കുന്നതായി അദ്ദേഹം പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed