സുരക്ഷാ മുന്നറിയിപ്പുമായി ബഹ്‌റൈനിലെ യു.എസ് എംബസി
പ്രദീപ് പുറവങ്കര
മനാമ: മധ്യപൂർവേഷ്യയിൽ നിലവിലുള്ള സുരക്ഷാ സാഹചര്യം സങ്കീർണ്ണമായി തുടരുകയാണെന്നും അപ്രതീക്ഷിതമായി സ്ഥിതിഗതികൾ വഷളാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി ബഹ്‌റൈനിലെ യു.എസ് എംബസി. മേഖലയിലുള്ള അമേരിക്കൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകിക്കൊണ്ടാണ് എംബസിയുടെ ഔദ്യോഗിക പ്രതികരണം.
മുൻകാലങ്ങളിൽ മനാമയിലെ ഹോട്ടലുകൾ ഉൾപ്പെടെ ബഹ്‌റൈനിലെ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ഇറാന്റെ ഭാഗത്തുനിന്ന് ആക്രമണ ഭീഷണികൾ ഉണ്ടായിട്ടുണ്ടെന്ന് എംബസി ചൂണ്ടിക്കാട്ടി. വ്യോമപാത അടയ്ക്കൽ, ഫ്ലൈറ്റ് സർവീസുകൾ റദ്ദാക്കൽ, യാത്രാ തടസ്സങ്ങൾ എന്നിവ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ബഹ്‌റൈനിലുള്ള യു.എസ് പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
aa

