1.43 ലക്ഷം ദിനാറിന്റെ പണമിടപാട് കേസ്: പ്രതിയുടെ അഞ്ച് വർഷം തടവും പിഴയും അപ്പീൽ ബഹ്റൈൻ കോടതി ശരിവെച്ചു


പ്രദീപ് പുറവങ്കര

മനാമ: 1,43,606 ബഹ്‌റൈനി ദിനാറിന്റെ പണമിടപാട് (മണി ലോണ്ടറിങ്) കേസിൽ പ്രതിക്ക് വിധിച്ച അഞ്ച് വർഷത്തെ തടവുശിക്ഷയും 50,000 ദിനാർ പിഴയും അഞ്ചാം ഹൈ ക്രിമിനൽ അപ്പീൽ കോടതി ശരിവെച്ചു. ഇതിന് പുറമെ കേസിനാസ്പദമായ തുകയ്ക്ക് തുല്യമായ തുക പ്രതിയുടെ ഫണ്ടുകളിൽ നിന്നും സ്വത്തുക്കളിൽ നിന്നും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.

ഇലക്ട്രോണിക് തട്ടിപ്പ്, രേഖകളിൽ കൃത്രിമം കാണിക്കൽ, വിവരസാങ്കേതിക വിദ്യകളിൽ അനധികൃതമായി പ്രവേശിക്കൽ എന്നിവയിലൂടെ സമാഹരിച്ച തുകയാണ് പ്രതി വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ വെളുപ്പിച്ചെടുക്കാൻ ശ്രമിച്ചത്. അനധികൃത പണം നിയമവിധേയമാണെന്ന് വരുത്തിത്തീർക്കാൻ വിവിധ ബാങ്ക് ഇടപാടുകൾ വഴി പണം പിൻവലിക്കുകയും കൈമാറ്റം ചെയ്യുകയുമായിരുന്നു.

നേരത്തെ വിചാരണ വേളയിൽ പ്രതിഭാഗത്തിന് വാദങ്ങൾ അവതരിപ്പിക്കാൻ പര്യാപ്തമായ അവസരം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് പുനഃപരിശോധിക്കാൻ കാസേഷൻ കോടതി ഉത്തരവിട്ടിരുന്നു. തുടർന്ന് അപ്പീൽ കോടതി കേസ് വീണ്ടും പരിഗണിച്ച് പഴയ ശിക്ഷാവിധി ശരിവെക്കുകയായിരുന്നു.

article-image

ertert

You might also like

  • Lulu Exchange
  • Straight Forward

Most Viewed