സുസ്ഥിര ഗതാഗതം പ്രോത്സാഹിപ്പിക്കാൻ ബഹ്‌റൈൻ ഗതാഗത മന്ത്രാലയം; ആസ്ഥാനത്ത് ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷൻ തുറന്നു


പ്രദീപ് പുറവങ്കര

മനാമ: സുസ്ഥിര ഗതാഗത സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർധിപ്പിക്കുന്നതിന്റെയും ഭാഗമായി ബഹ്‌റൈൻ ഗതാഗത വാർത്താവിനിമയ മന്ത്രാലയം ആസ്ഥാനത്ത് പുതിയ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു. സയാനി ഇൻവെസ്റ്റ്‌മെന്റ്‌സ്, അൽ സലാം ബാങ്ക് എന്നിവയുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയത്.

സ്റ്റേഷൻ സ്ഥാപിക്കുന്നതിനൊപ്പം ഇലക്ട്രിക് വാഹനങ്ങൾക്കായി പ്രത്യേക പാർക്കിങ് സൗകര്യവും അനുബന്ധ സൂചന ബോർഡുകളും മന്ത്രാലയ വളപ്പിൽ സജ്ജീകരിച്ചിട്ടുണ്ട്. പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യകളും സുസ്ഥിര ഗതാഗത പരിഹാരങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയാണ് ഈ പദ്ധതിയെന്ന് മന്ത്രാലയത്തിലെ ലാൻഡ് ട്രാൻസ്‌പോർട്ട് ആൻഡ് പോസ്റ്റൽ അഫയേഴ്‌സ് അണ്ടർസെക്രട്ടറി ഫാത്തിമ അബ്ദുല്ല അൽ ധഈൻ പറഞ്ഞു. കാർബൺ ഉദ്‌വമനം കുറയ്ക്കുന്നതിനായി സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം കൂടുതൽ ശക്തമാക്കുമെന്നും അവർ വ്യക്തമാക്കി.

ജീവനക്കാർക്ക് ഇലക്ട്രിക് വാഹന സാങ്കേതികവിദ്യകളെക്കുറിച്ചും വിവിധ മോഡലുകളെക്കുറിച്ചും കൂടുതൽ അറിവ് നൽകുന്നതിനായി വിവിധ വാഹനങ്ങളുടെ പ്രദർശനവും ആസ്ഥാനത്ത് സംഘടിപ്പിച്ചു. പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതിനും ഇ.വി ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുന്നതിനും പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള സഹകരണം അത്യാവശ്യമാണെന്ന് സയാനി ഇൻവെസ്റ്റ്‌മെന്റ്‌സും അൽ സലാം ബാങ്കും വ്യക്തമാക്കി.

article-image

sdsd

You might also like

  • Lulu Exchange
  • Straight Forward

Most Viewed