സെവൻ ആർട്സ് കൾച്ചറൽ ഫോറം ലേഡീസ് വിങ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിലെ പ്രമുഖ കലാസാംസ്കാരിക സംഘടനയായ സെവൻ ആർട്സ് കൾച്ചറൽ ഫോറത്തിന്റെ ലേഡീസ് വിങ് 2026–2028 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അദ്‌ലിയ ഓറ ആർട്സിൽ വെച്ച് നടന്ന യോഗത്തിൽ സംഘടന പ്രസിഡന്റ് ജേക്കബ് തേക്കുതോടൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി തോമസ് ഫിലിപ്പ് സ്വാഗതം ആശംസിച്ചു.

യോഗത്തിൽ ചെയർമാൻ മനോജ് മയ്യന്നൂർ, രക്ഷാധികാരി എം. സി. പവിത്രൻ, ലേഡീസ് വിങ് പ്രസിഡന്റ് അഞ്ചു സന്തോഷ്, എന്റർടൈൻമെന്റ് സെക്രട്ടറി മിനി മാത്യു, വൈസ് പ്രസിഡന്റ് ബൈജു മലപ്പുറം, ജോയിന്റ് സെക്രട്ടറി ജയേഷ് താന്നിക്കൽ, ദീപ്തി ഡാനിയേൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

പുതിയ ഭാരവാഹികളായി അഞ്ചു സന്തോഷ് (പ്രസിഡന്റ്), ദീപ്തി ഡാനിയേൽ (സെക്രട്ടറി), മുബീന മൻഷീർ (കോർഡിനേറ്റർ), മിനി റോയ് (എന്റർടൈൻമെന്റ് സെക്രട്ടറി), ഡോ. അഞ്ജന വിനീഷ് (എന്റർടൈൻമെന്റ് ജോയിന്റ് സെക്രട്ടറി), ജിജി അനിൽ (വൈസ് പ്രസിഡന്റ്), സുബി തോമസ് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

കൂടാതെ സ്മിത മയ്യന്നൂർ, സുനി ഫിലിപ്പ്, ഇന്ദു രാജേഷ്, ടെൻസി മെർവിൻ, അശ്വതി ജയശ്രീ എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed