തണൽ സൗത്ത്സോൺ ദീപക് തണലിന് യാത്രയയപ്പ് നൽകി
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈനിലെ കലാ, സാംസ്കാരിക, പൊതുപ്രവർത്തന രംഗങ്ങളിൽ സജീവ സാന്നിധ്യമായ ദീപക് തണലിന് തണൽ സൗത്ത്സോണിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഹൃദ്യമായ യാത്രയയപ്പ് നൽകി.
തണൽ സെൻട്രൽ കമ്മിറ്റി അംഗം നജീബ് കടലായിയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മനോജ് വടകരയും പങ്കെടുത്ത ചടങ്ങിൽ സൗത്ത് സോൺ പ്രസിഡന്റ് മണിക്കുട്ടൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് പുത്തെൻവിളയിൽ സ്വാഗതം ആശംസിച്ചു.
ചടങ്ങിൽ ട്രഷറർ സമീർ സലിം, ഷിബു പത്തനംതിട്ട, തോമസ് ഫിലിപ്പ്, ഇസ്മയിൽ, ജേക്കബ് തേക്കുതോട്, നവാസ് കുണ്ടറ, ഷാജി മുതല, തോമസ് മാത്യു, സുമി സമീർ, ആൽവിൻ ഫ്രാൻസിസ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
യാത്രയയപ്പിന് മറുപടിയായി ദീപക് തണൽ നന്ദി രേഖപ്പെടുത്തി സംസാരിച്ചു.
sdfsdf

