അമിതവേഗതയ്ക്ക് തടയിടാൻ ഹമദ് ടൗണിൽ സ്പീഡ് ബമ്പുകൾ


ഷീബ വിജയൻ

മനാമ: വാഹനങ്ങളുടെ അമിതവേഗതയും വർദ്ധിച്ചുവരുന്ന ഗതാഗതത്തിരക്കും കാരണം ദുരിതത്തിലായ ജനങ്ങളുടെ പരാതി പരിഹരിച്ച് ഹമദ് ടൗണിൽ റോഡ്സ് വിഭാഗം സ്പീഡ് ബമ്പുകൾ സ്ഥാപിക്കാൻ തുടങ്ങി. നഗരസഭാ ഒൻപതാം മണ്ഡലത്തിൽപ്പെടുന്ന ബ്ലോക്ക് 1207 ലെ റോഡ് 705, ബ്ലോക്ക് 1205 ലെ റോഡ് 554 എന്നിവിടങ്ങളിലാണ് ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഈ നടപടി.

ജനത്തിരക്കേറിയ ഈ റോഡുകളിൽ വാഹനങ്ങൾ വേഗപരിധി ലംഘിച്ച് ഓടിക്കുന്നത് വലിയ അപകടഭീഷണി ഉയർത്തുന്നുവെന്ന് നാട്ടുകാർ നിരന്തരം പരാതിപ്പെട്ടിരുന്നതായി വടക്കൻ നഗരസഭാംഗം അബ്ദുല്ല അൽ ഖുബൈസി പറഞ്ഞു. പുതിയ സ്പീഡ് ബമ്പുകൾ വരുന്നതോടെ വാഹനങ്ങളുടെ വേഗത കുറയുകയും ഡ്രൈവർമാർ ഗതാഗത നിയമങ്ങൾ പാലിക്കാൻ നിർബന്ധിതരാവുകയും ചെയ്യും. ഇത് വഴി പ്രത്യേകിച്ച് കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും സുരക്ഷിതമായി റോഡ് ഉപയോഗിക്കാനും അപകടസാധ്യതകൾ കുറയ്ക്കാനും സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

റോഡുകളിലെ ഗതാഗത സുരക്ഷ പരിശോധിക്കുകയും ജനങ്ങളുടെയും കൗൺസിലിന്റെയും നിർദ്ദേശങ്ങളോട് വേഗത്തിൽ പ്രതികരിക്കുകയും ചെയ്ത മരാമത്ത് മന്ത്രാലയത്തിന്റെ സാങ്കേതിക-എഞ്ചിനീയറിംഗ് ടീമിനെ അൽ ഖുബൈസി പ്രശംസിച്ചു. മരാമത്ത് മന്ത്രിയോടും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരോടും നന്ദി അറിയിച്ച അദ്ദേഹം, പ്രദേശവാസികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ മന്ത്രാലയവും നഗരസഭാ കൗൺസിലും തമ്മിലുള്ള മികച്ച സഹകരണത്തിന്റെ തെളിവാണ് ഇതെന്നും കൂട്ടിച്ചേർത്തു. മണ്ഡലത്തിലെ റോഡ് ഇൻഫ്രാസ്ട്രക്ചർ കൂടുതൽ വികസിപ്പിക്കുന്നതിനും ഗതാഗത പരിഷ്കാരങ്ങൾ വേഗത്തിലാക്കുന്നതിനും മന്ത്രാലയവുമായി തുടർന്നും ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.

article-image

േോോേോേ്േോ

You might also like

  • Lulu Exchange
  • Straight Forward

Most Viewed