തൊഴിലിട സുരക്ഷയിൽ അന്താരാഷ്ട്ര അംഗീകാരം: ബഹ്റൈൻ ശൂറ കൗൺസിൽ ജനറൽ സെക്രട്ടറിയേറ്റിന് ഐ.എസ്.ഒ 45001:2018 സർട്ടിഫിക്കേഷൻ


ഷീബ വിജയൻ

മനാമ: തൊഴിലിടങ്ങളിലെ അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചതിന് ബഹ്‌റൈൻ ശൂറ കൗൺസിൽ ജനറൽ സെക്രട്ടറിയേറ്റിന് ഒക്യുപേഷണൽ ഹെൽത്ത് ആൻഡ് സേഫ്റ്റി മാനേജ്‌മെന്റ് സിസ്റ്റത്തിനുള്ള പ്രശസ്തമായ 'ഐ.എസ്.ഒ 45001:2018' (ISO 45001:2018) സർട്ടിഫിക്കേഷൻ ലഭിച്ചു.

ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിലും തൊഴിൽപരമായ അപകടസാധ്യതകൾ കൃത്യമായി കൈകാര്യം ചെയ്യുന്നതിലും ആരോഗ്യകരമായ തൊഴിൽ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിലും കൗൺസിൽ കാണിക്കുന്ന പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണിതെന്ന് ജനറൽ സെക്രട്ടറിയേറ്റ് അധികൃതർ വ്യക്തമാക്കി.

ആരോഗ്യ മന്ത്രാലയത്തിന്റെ 'ഹെൽത്തി ലൈഫ് സ്റ്റൈൽ പ്രൊമോട്ടിംഗ് വർക്ക് പ്ലേസസ്' പ്രോഗ്രാമിന് കീഴിൽ നേരത്തെ ലഭിച്ച ഡയമണ്ട് അക്രഡിറ്റേഷന് പുറമെയാണ് ശൂറ കൗൺസിലിനെ തേടി ഈ പുതിയ അന്താരാഷ്ട്ര നേട്ടവും എത്തിയിരിക്കുന്നത്.

 

article-image

fddfsdfsdfdfsz

You might also like

  • Lulu Exchange
  • Straight Forward

Most Viewed