ഫെഡ് ബഹ്‌റൈൻ എക്സലൻസ് അവാർഡ് 2026 വിതരണം ചെയ്തു


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിലെ എറണാകുളം നിവാസികളുടെ കൂട്ടായ്മയായ ഫെഡ് ബഹ്‌റൈൻ, 2026-ലെ എസ്.എസ്.എൽ.സി., പ്ലസ് ടു പൊതുപരീക്ഷകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളെ ആദരിക്കുന്നതിനായി 'ഫെഡ് ബഹ്‌റൈൻ എക്സലൻസ് അവാർഡ് 2026' സംഘടിപ്പിച്ചു.

ഫെഡ് പ്രസിഡന്റ് സ്റ്റീവൻസൺ മെൻഡസ് അധ്യക്ഷത വഹിച്ച ചടങ്ങ് ഫെഡ് ചെയർമാൻ ഫ്രാൻസിസ് കൈത്താരത്ത് ഉദ്ഘാടനം ചെയ്തു. ഉന്നത വിജയം കരസ്ഥമാക്കിയ അവ്നി രഞ്ജിത്ത്, ജോയ്‌സ് എൽദോ, ക്രിസ്റ്റഫർ ക്ലോഡി, സഞ്ജയ് ജയേഷ് എന്നിവർക്ക് അദ്ദേഹം ഉപഹാരവും (മൊമെന്റോ) സർട്ടിഫിക്കറ്റും നൽകി അനുമോദിച്ചു.

കോർ കമ്മിറ്റി കൺവീനർ റോയ് സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു. ലേഡീസ് വിംഗ് പ്രസിഡന്റ് നിക്സി ജെഫിൻ, സെക്രട്ടറി ജിഷ്ണ രഞ്ജിത്ത്, യൂത്ത് കോ-ഓർഡിനേറ്റർ ജയകൃഷ്ണൻ എന്നിവർ വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നു. ജോയിന്റ് സെക്രട്ടറി സുജിത് കുമാർ നന്ദി രേഖപ്പെടുത്തി.

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ക്ലോഡി ജോഷി, ജയേഷ് ജയൻ, ക്രിസ്റ്റഫർ കാർളിൻ, രഞ്ജിത്ത് രാജു, വിനു ഗോപാൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. നിവേദിത സുജിത് ചടങ്ങിന്റെ അവതാരകയായിരുന്നു.

article-image

dsfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed