പൗരന്മാർക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണം: അന്താരാഷ്ട്ര പിന്തുണ തേടാൻ ഒരുങ്ങി ബഹ്‌റൈൻ


പ്രദീപ് പുറവങ്കര

മനാമ: രാജ്യത്തെ സാധാരണക്കാർക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ അന്താരാഷ്ട്ര പാർലമെന്ററി പിന്തുണ ഉറപ്പാക്കാൻ ബഹ്‌റൈൻ ഒരുങ്ങുന്നു. ആക്രമണങ്ങൾ വ്യക്തമായി രേഖപ്പെടുത്തിയ മനുഷ്യാവകാശ രേഖ മുൻനിർത്തിയായിരിക്കും ബഹ്‌റൈൻ അന്താരാഷ്ട്ര തലത്തിൽ നയതന്ത്ര പ്രതിരോധം ശക്തമാക്കുകയെന്ന് ശൂറ കൗൺസിൽ അംഗം അലി അൽ ഷെഹാബി വ്യക്തമാക്കി.

നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് തയ്യാറാക്കിയ ഈ പഠന റിപ്പോർട്ട്, ബഹ്‌റൈൻ പ്രതിനിധികൾക്ക് ആഗോളതലത്തിൽ വിഷയം ഉന്നയിക്കാൻ ശക്തമായ നിയമപരമായ അടിത്തറ നൽകുന്നുവെന്ന് ശൂറ കൗൺസിൽ മനുഷ്യാവകാശ സമിതി ഡെപ്യൂട്ടി ചെയർമാൻ കൂടിയായ അലി അൽ ഷെഹാബി പറഞ്ഞു.

നേരിട്ടുള്ള പരിശോധനകൾ, അഭിമുഖങ്ങൾ, കൃത്യമായ തെളിവുകൾ എന്നിവ അന്താരാഷ്ട്ര നിലവാരത്തിൽ വിലയിരുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. നിയമപരമായ അടിത്തറ, തെളിവ് ശേഖരണ രീതികൾ, ആക്രമണത്തിന്റെ ആഘാതം, ഭാവിയിലേക്കുള്ള ശുപാർശകൾ എന്നിവ ഉൾപ്പെടുന്ന 12 പ്രധാന അധ്യായങ്ങൾ ഈ റിപ്പോർട്ടിലുണ്ട്. അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ആക്രമണങ്ങൾക്ക് കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും ഇത് ഉപകരിക്കും.

ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ഈ രേഖ ബഹ്‌റൈനെ മാത്രമല്ല, സംഘർഷ മേഖലകളിൽ സാധാരണക്കാരുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടണം എന്ന ആഗോള തത്വത്തെയാണ് പ്രതിനിധീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരുംതലമുറയ്ക്കായി ഈ വിവരങ്ങൾ സൂക്ഷിച്ചുവെക്കുന്നതിനും രാജ്യത്തിന്റെ ഭാവി നയരൂപീകരണത്തിനും ഈ റിപ്പോർട്ട് ഏറെ സഹായകമാകും.

article-image

dfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed