സാമൂഹ്യ-കലാപ്രവർത്തകൻ ദീപക് തണലിന് യാത്രയയപ്പ് നൽകി
പ്രദീപ് പുറവങ്കര
മനാമ: ദീർഘകാലത്തെ ബഹ്‌റൈൻ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രമുഖ സാമൂഹ്യ പ്രവർത്തകനും സ്റ്റേജ്-മിനിസ്‌ക്രീൻ കലാകാരനുമായ ദീപക് തണലിന് പാട്ടുകാരുടെ കൂട്ടായ്മ ഹൃദ്യമായ യാത്രയയപ്പ് നൽകി.
ബഹ്‌റൈനിലെ സാംസ്‌കാരിക വേദികളിലെ സജീവ സാന്നിധ്യമായ ഗായകൻ ഷാജി സെബാസ്റ്റ്യന്റെ വസതിയിൽ വെച്ച് സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽ കൂട്ടായ്മയിലെ അംഗങ്ങൾ ദീപകിന് ഉപഹാരം കൈമാറി.
ചടങ്ങിൽ അധ്യക്ഷത വഹിച്ച ഷാജി സെബാസ്റ്റ്യൻ, ദീപക് തണൽ ബഹ്‌റൈനിലെ സാമൂഹ്യ, സാംസ്‌കാരിക, ജീവകാരുണ്യ രംഗങ്ങളിലും കലാമേഖലയിലും നൽകിയ മികച്ച സംഭാവനകളെ ഓർത്തെടുത്തു.
പ്രമുഖ ഗായകരായ രാജേഷ് ഇല്ലത്ത്, എ.പി.ജി. ബാബു, പ്രീതി ജി. ബാബു, സുമി സിയാദ്, സാമൂഹ്യ പ്രവർത്തകൻ പ്രദീപ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു ആശംസകൾ നേർന്നു. സിയാദ്, മുത്തു, ഫായിസ്, ഇസ്മയിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
asdad

