'പൂവേ പൊലി 2026': വോയ്‌സ് ഓഫ് ആലപ്പിയുടെ ഓണാഘോഷം സെപ്റ്റംബർ 18-ന്


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ വോയ്‌സ് ഓഫ് ആലപ്പിയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടി 'പൂവേ പൊലി 2026' സെപ്റ്റംബർ 18-ന് നടക്കും. സല്ലാഖിലെ ബീച്ച് ബെ റിസോർട്ടിൽ വെച്ചാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. പരിപാടിയുടെ പ്രാഥമിക ഒരുക്കങ്ങൾക്കായി കലവറ റെസ്റ്റോറന്റിൽ ചേർന്ന യോഗത്തിൽ വോയ്‌സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലീം അധ്യക്ഷത വഹിച്ചു. ആക്ടിംഗ് ജനറൽ സെക്രട്ടറി ജോഷി നെടുവേലിൽ സ്വാഗതവും ട്രഷറർ ബോണി മുളപ്പാംപള്ളിൽ നന്ദിയും പറഞ്ഞു.

'പൂവേ പൊലി 2026'ന്റെ സുഗമമായ നടത്തിപ്പിനായി വിപുലമായ സ്വാഗതസംഘവും വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. അനൂപ് ശശികുമാർ, അരുൺ രത്നാകരൻ എന്നിവരാണ് ജനറൽ കൺവീനർമാർ.

ഓർഗനൈസിങ് കമ്മിറ്റി കൺവീനറായി അനിൽ യു. കെ, കോർഡിനേറ്റർമാരായി കെ. കെ. ബിജു, പ്രസന്ന കുമാർ എന്നിവരെയും സമിതി അംഗങ്ങളായി സന്തോഷ്‌ ബാബു, റെജി രാഘവൻ, ഗിരീഷ് ബാബു, ജേക്കബ് മാത്യു, അജിത് കുമാർ, സൈജു സെബാസ്റ്റ്യൻ, ബിനു വാരിയത്, ബിജു മോൻ, വിനേഷ് കുമാർ, ജോബിൻ മാത്യു, ദീപക് പ്രഭാകരൻ, ശ്രീരാജ് രാജു എന്നിവരെയും തെരഞ്ഞെടുത്തു.

ഫുഡ്‌ കമ്മിറ്റി കോർഡിനേറ്റർമാരായി ജയൻ കെ, ഗിരീഷ് കുമാർ എന്നിവരും അംഗങ്ങളായി ജിനു കൃഷ്ണൻ, പ്രവീൺ പ്രസാദ്, ടോജി തോമസ് എന്നിവരും പ്രവർത്തിക്കും. പ്രോഗ്രാം കമ്മിറ്റി കോർഡിനേറ്റർമാരായി രശ്മി അനൂപ്, ആശ സെഹ്‌റ എന്നിവരെയും അംഗങ്ങളായി വീണ വൈശാഖ്, അശ്വിനി സഞ്ചിത് എന്നിവരെയും ചുമതലപ്പെടുത്തി.

റിസപ്ഷൻ കമ്മിറ്റി കോർഡിനേറ്റർമാരായി സന്ദീപ് ശാരഗധരൻ, നിതിൻ ചെറിയാൻ എന്നിവരും അംഗങ്ങളായി ഷെഫീഖ് സൈദുകുഞ്ഞ്, അൻഷാദ് റഹിം, വിഷ്ണു ദേവ്, ഗോകുൽ കൃഷ്ണൻ, ലേഡീസ് വിംഗ് പ്രതിനിധികളും പ്രവർത്തിക്കും. മീഡിയ കമ്മിറ്റി ചുമതല ജഗദീഷ് ശിവൻ, ശ്യാംജിത്ത്, നിതിൻ ഗംഗ എന്നിവർക്കാണ്. ആഘോഷ പരിപാടികളുടെ വിജയത്തിനായി എല്ലാ അംഗങ്ങളുടെയും സഹകരണം ഭാരവാഹികളും കൺവീനർമാരും അഭ്യർത്ഥിച്ചു.

article-image

kljkhjhj

You might also like

  • Lulu Exchange
  • Straight Forward

Most Viewed