ബഹ്‌റൈനും ഭരണകർത്താക്കൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് അൽ ഫുർഖാൻ സെന്റർ


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈൻ രാജ്യത്തോടും ഭരണനേതൃത്വത്തോടുമുള്ള ആദരവും കൂറും പ്രഖ്യാപിച്ച് അൽ ഫുർഖാൻ സെൻറർ ഐക്യദാർഢ്യ പ്രതിജ്ഞയും ഒപ്പുവെക്കൽ ചടങ്ങും സംഘടിപ്പിച്ചു. ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർ നേതൃത്വം നൽകുന്ന ബഹ്റൈൻ ഭരണകൂടത്തോടുള്ള പ്രവാസി സമൂഹത്തിന്റെ സ്നേഹപ്രകടനമായി ചടങ്ങ് മാറി.

പരിപാടിക്ക് നേതൃത്വം നൽകിയ അൽ ഫുർഖാൻ സെന്റർ പ്രസിഡന്റ് സൈഫുള്ള ഖാസിം, രാജ്യത്തിന്റെ ഐക്യം, സുരക്ഷ, പുരോഗതി എന്നിവ ഉറപ്പുവരുത്തുന്നതിനായി ഭരണകർത്താക്കളും സുരക്ഷാ സേനയും നടത്തുന്ന മഹത്തായ പരിശ്രമങ്ങളെ പ്രത്യേകം അഭിനന്ദിച്ചു. പ്രവാസികൾക്ക് സമാധാനപരമായി ജീവിക്കാനും തൊഴിലെടുക്കാനും അനുകൂലമായ അന്തരീക്ഷം ഒരുക്കുന്ന രാജ്യത്തിന്റെ ശക്തമായ ഭരണ നേതൃത്വത്തിന് അദ്ദേഹം എല്ലാവിധ ആശംസകളും നേർന്നു.

രാജ്യത്തോടുള്ള കൃതജ്ഞത രേഖപ്പെടുത്താൻ നിരവധി പേർ പങ്കെടുത്ത ചടങ്ങിൽ അൽ ഫുർഖാൻ സെന്റർ ഭാരവാഹികൾ, അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ സംബന്ധിച്ച് ഒപ്പുകൾ രേഖപ്പെടുത്തി.

article-image

ggg

You might also like

  • Lulu Exchange
  • Straight Forward

Most Viewed