51 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന എ.വി. ബാലകൃഷ്ണന് കേരളീയ സമാജം യാത്രയയപ്പ് നൽകി


പ്രദീപ് പുറവങ്കര

മനാമ: നീണ്ട 51 വർഷത്തെ സജീവമായ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ബഹ്‌റൈൻ കേരളീയ സമാജം (ബി.കെ.എസ്) മുൻ ഭരണസമിതി അംഗം എ.വി. ബാലകൃഷ്ണനും പത്നിക്കും സമാജം ഊഷ്മളമായ യാത്രയയപ്പ് നൽകി. തൃശൂർ സ്വദേശിയായ അദ്ദേഹം 1970-കളിലാണ് ബഹ്റൈനിൽ പ്രവാസജീവിതം ആരംഭിക്കുന്നത്. സമാജത്തിന്റെ ആദ്യകാല പ്രവർത്തനങ്ങളിലും ഇന്ത്യൻ സ്കൂൾ രക്ഷകർത്തൃ സമിതിയിലും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.

ബഹ്‌റൈൻ നാഷണൽ ഓയിൽ കമ്പനിയായ ബാപ്‌കോയിൽ ഔദ്യോഗിക സേവനം ആരംഭിച്ച എ.വി. ബാലകൃഷ്ണൻ, തുടർന്ന് പബ്ലിക് വർക്ക്സ് മന്ത്രാലയത്തിന്റെ കീഴിലുള്ള സ്പെഷ്യൽ പ്രോജക്റ്റുകളുടെ ഭാഗമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് മക്കളും നിലവിൽ ബാംഗ്ലൂരിൽ ഉദ്യോഗസ്ഥരാണ്.

സമാജം ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള എ.വി. ബാലകൃഷ്ണന്റെ ബഹ്റൈൻ പ്രവാസി സമൂഹത്തിനായുള്ള സംഭാവനകളെയും സമാജത്തിലെ പ്രവർത്തനങ്ങളെയും ശ്ലാഘിക്കുകയും, സമാജത്തിന്റെ ഉപഹാരം കൈമാറുകയും ചെയ്തു. ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ അദ്ദേഹത്തിനും കുടുംബത്തിനും ഭാവിജീവിതത്തിന് എല്ലാവിധ ആശംസകളും നേർന്നു. സമാജം ഭാരവാഹികളും പ്രവാസി സമൂഹത്തിലെ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.

article-image

asdd

You might also like

  • Lulu Exchange
  • Straight Forward

Most Viewed