ഔദ്യോഗിക കുറിപ്പടിയില്ലാതെ മരുന്ന് നൽകിയാൽ കടുത്ത നടപടി; 'ഓപ്പറേഷൻ തൂഫാൻ' മെഡിക്കൽ ഷോപ്പുകളിലേക്കും
ഷീബ വിജയൻ
തിരുവനന്തപുരം: ഡോക്ടർമാരുടെ ഔദ്യോഗിക കുറിപ്പടിയില്ലാതെ മെഡിക്കൽ ഷോപ്പുകളിൽ നിന്ന് മരുന്നുകൾ നൽകരുതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കർശന നിർദേശം നൽകി. അത്തരം മെഡിക്കൽ ഷോപ്പുകൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ഇക്കാര്യവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ചില മെഡിക്കൽ ഷെപ്പുകളിൽ നിന്നും ഗുരുതര രോഗങ്ങൾക്കുള്ള മരുന്നുകൾ ഡോക്ടറുടെ കുറിപ്പടിയില്ലാതെ കൊടുക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇവ പലപ്പോഴും ലഹരിക്കായി ഉപയോഗിക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ മെഡിക്കൽ സ്റ്റോറുകളെപ്പോലും ലഹരിക്കായി ദുരുപയോഗം ചെയ്യുന്ന പ്രവണത യാതൊരു കാരണവശാലും അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മെഡിക്കൽ സ്റ്റോറുകൾ കേന്ദ്രീകരിച്ച് ഷാഡോ പൊലീസിന്റെയും ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റെയും സംയുക്ത റെയ്ഡുകൾ ശക്തമാക്കുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു. ആഭ്യന്തര വകുപ്പിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ സംസ്ഥാനത്തെ ലഹരി മാഫിയയെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചിരിക്കുന്നത്.
adqswsaasw

