സിംസ് ഓണം മഹോത്സവം: 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു; ഓണം മഹാസദ്യ സെപ്റ്റംബർ നാലിന്


പ്രദീപ് പുറവങ്കര

മനാമ: സിംസ് (SIMS) ഓണാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന 'ഓണം മഹോത്സവ'ത്തിന്റെ സുഗമമായ നടത്തിപ്പിനായി 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു. പോൾ കെ. ആന്റണിയാണ് സ്വാഗതസംഘം ജനറൽ കൺവീനർ.

സിംസ് ഗുഡ്‌വിൻ ഹാളിൽ വെച്ച് നടന്ന സ്വാഗതസംഘ രൂപീകരണ യോഗത്തിൽ സിംസ് പ്രസിഡന്റ് പി.ടി. ജോസഫ് ഓണാഘോഷങ്ങളുടെ മുന്നൊരുക്കങ്ങളെക്കുറിച്ച് വിശദീകരിച്ചു. ആഘോഷങ്ങളുടെ പ്രധാന ആകർഷണമായ 'ഓണം മഹാസദ്യ' സെപ്റ്റംബർ നാലാം തീയതി അധാരി പാർക്ക് ഹാളിൽ വെച്ച് നടക്കും.

തുടർന്ന് സെപ്റ്റംബർ 5 മുതൽ സിംസ് അംഗങ്ങൾക്കായി വിവിധ കലാ-കായിക മത്സരങ്ങൾ ആരംഭിക്കും. അംഗങ്ങളെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഈ മത്സരങ്ങൾ ഒക്ടോബർ 30-ന് നടക്കുന്ന സമാപന ചടങ്ങോടെ അവസാനിക്കും.

സ്വാഗതസംഘ രൂപീകരണ യോഗത്തിന് സിംസ് ജനറൽ സെക്രട്ടറി നെൽസൺ വർഗീസ് സ്വാഗതം ആശംസിച്ചു. കോർ ഗ്രൂപ്പ് ചെയർമാൻ ബെന്നി വർഗീസ്, സിംസ് ഭരണസമിതി അംഗങ്ങളായ ജേക്കബ് വാഴപ്പിള്ളി, ജോബി ജോസഫ്, ജെയ്സൺ മഞ്ഞളി, സോബിൻ ജോസ്, മുൻ പ്രസിഡന്റുമാരായ ഫ്രാൻസിസ് കൈതാരത്ത്, പോൾ ഉറുവത്ത് തുടങ്ങിയവർ യോഗത്തിന് നേതൃത്വം നൽകി.

article-image

asdasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed