എം. എഫ് റഹ്മാന്റെ 'പറയാതെ വയ്യ' പുസ്തകം ബഹ്‌റൈനിൽ പ്രകാശനം ചെയ്തു
പ്രദീപ് പുറവങ്കര
മനാമ: പ്രവാസി എഴുത്തുകാരൻ എം. എഫ് റഹ്മാൻ രചിച്ച 'പറയാതെ വയ്യ' എന്ന പുസ്തകത്തിന്റെ ബഹ്‌റൈൻ തല പ്രകാശനം നടന്നു. ഫ്രൻഡ്‌സ് സർഗവേദി സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ഷെമിലി പി. ജോൺ പുസ്തകം പ്രകാശനം ചെയ്തു. മാധ്യമപ്രവർത്തകൻ റഊഫ് കരൂപ്പടന്ന ആദ്യപ്രതി ഏറ്റുവാങ്ങി. മീഡിയ വൺ ബഹ്റൈൻ റിപ്പോർട്ടർ സിറാജ് പള്ളിക്കര പുസ്തക പരിചയം നടത്തി.
ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് എം.എം സുബൈർ, പ്രവാസി വെൽഫെയർ പ്രസിഡന്റ് മജീദ് തണൽ, ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, ഡബ്ല്യു. എം.എഫ് ബഹ്റൈൻ പ്രസിഡൻ്റ് മിനി മാത്യു, എഴുത്തുകാരി ഉമ്മു അമ്മാർ, റിയൽ എഫ്.സി മാനേജർ മഹ്ബൂബ്, സർഗവേദി ഫുട്ബോൾ ടീം വൈസ് ക്യാപ്റ്റൻ ഡോ. സാബിർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കുകയും ആശംസകൾ നേർന്ന് സംസാരിക്കുകയും ചെയ്തു.
തുടർന്ന് പുസ്തകത്തിന്റെ രചയിതാവ് എം. എഫ് റഹ്മാൻ മറുപടി പ്രസംഗം നടത്തി. സർഗവേദി കൺവീനർ നൗമൽ റഹ്മാൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ റിഫ ഏരിയ സർഗവേദി കൺവീനർ നജാഹ് കൂരങ്കോട്ട് സ്വാഗതവും, പി.പി അബ്ദു ശ്ശരീഫ് നന്ദിയും രേഖപ്പെടുത്തി. ശബീഹ ഫൈസൽ ആയിരുന്നു പരിപാടിയുടെ അവതാരക.
asdasd

