ഇറാൻ ഡ്രോൺ ആക്രമണത്തെ അപലപിച്ച് ബഹ്‌റൈൻ ഐക്യരാഷ്ട്രസഭയ്ക്ക് കത്തയച്ചു


പ്രദീപ് പുറവങ്കര

മനാമ:ബഹ്‌റൈൻ ഭൂപ്രദേശത്തിനു നേരെ ജൂൺ 27-നുണ്ടായ ഇറാന്റെ ഡ്രോൺ ആക്രമണത്തെ ശക്തമായി അപലപിച്ച് ഐക്യരാഷ്ട്രസഭയിലെ ബഹ്‌റൈൻ സ്ഥിരപ്രതിനിധി സംഘം സുരക്ഷാ സമിതിക്ക് കത്തയച്ചു. സാധാരണക്കാരുടെ സംരക്ഷണം ഉറപ്പാക്കുന്ന അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവുമാണ് ഈ ആക്രമണമെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. പരമാധികാരത്തെ മാനിക്കുമെന്ന മുൻകാല കരാറുകളിലെ വാഗ്ദാനങ്ങൾ കാറ്റിൽപ്പറത്തിക്കൊണ്ട് ഇറാൻ നടത്തുന്ന ഇത്തരം ആക്രമണങ്ങൾ മേഖലയിലെ സമാധാന ശ്രമങ്ങളെ തകർക്കുന്നതാണെന്നും, സുരക്ഷാ അന്തരീക്ഷം അസ്ഥിരപ്പെടുത്തുന്നതിന്റേയും അരാജകത്വം സൃഷ്ടിക്കുന്നതിന്റേയും പൂർണ്ണ ഉത്തരവാദിത്തം ടെഹ്‌റാനാണെന്നും ബഹ്‌റൈൻ കുറ്റപ്പെടുത്തി.

ഇറാൻ നടത്തിയ ഈ ആക്രമണം, ഇത്തരം മോശം പ്രവണതകളെ തള്ളിക്കളയുകയും ഭീഷണികളിലൂടെ സമാധാനം കൈവരിക്കാനാകില്ലെന്ന് വ്യക്തമാക്കുകയും ചെയ്ത സുരക്ഷാ സമിതിയുടെ 2817 (2026) പ്രമേയത്തോടുള്ള വെല്ലുവിളിയാണ്. 136 ഐക്യരാഷ്ട്രസഭാംഗങ്ങൾ പിന്തുണച്ച ഈ അന്താരാഷ്ട്ര തീരുമാനത്തെയാണ് ഇറാൻ ലംഘിച്ചിരിക്കുന്നത്. അതേസമയം, ഗോലാൻ കുന്നുകളിലെ യുഎൻ ഡിസ്എംഗേജ്‌മെന്റ് ഒബ്സർവർ ഫോഴ്‌സിന്റെ (UNDOF) കാലാവധി 2026 ഡിസംബർ 31 വരെ നീട്ടുന്നതിനുള്ള സുരക്ഷാ സമിതിയുടെ 2824-ാം പ്രമേയ വോട്ടെടുപ്പിൽ ബഹ്‌റൈൻ പങ്കെടുത്തു.

1974-ലെ സൈന്യവിന്യാസ നിയന്ത്രണ കരാർ നിരീക്ഷിക്കുന്നതിൽ യുഎൻ സേന നടത്തുന്ന പ്രവർത്തനങ്ങൾക്ക് ബഹ്‌റൈൻ പിന്തുണ ആവർത്തിച്ചു. അതോടൊപ്പം, അന്താരാഷ്ട്ര നിയമപ്രകാരം ഗോലാൻ കുന്നുകൾ സിറിയൻ ഭൂപ്രദേശമായിത്തന്നെ തുടരുമെന്നും ബഹ്‌റൈൻ വ്യക്തമാക്കി.

article-image

sdvsv

You might also like

  • Lulu Exchange
  • Straight Forward

Most Viewed